Dear Sir,
നൂതന ചികിത്സാരീതികള്‍ ഉപയോഗിച്ച് സോറിയാസിസില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാം
കൊച്ചി: ചര്‍മ്മത്തിന് പൂര്‍ണ്ണമായ രോഗമുക്തി നേടാന്‍ സോറിയാസിസ് ബാധിച്ച രോഗികള്‍ ചികിത്സ നേടുന്നുവെന്ന് പഠനം. സോറിയാസിസ് ബാധിച്ച 52 ശതമാനം രോഗികളും അവരുടെ ചികിത്സയില്‍ സംതൃപ്തരാണ്.48 ശതമാനം പേര്‍ ചികിത്സയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.സോറിയാസിസ് രോഗ ബാധിതര്‍ ത്വക്ക് രോഗ വിദഗ്ധരില്‍ നിന്ന് ചികിത്സ തേടാന്‍ തുടങ്ങിയിട്ടുണ്ടെന്നും വിദഗ്ദ ചികിത്സകളില്‍ അവരുടെ പ്രതീക്ഷകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡെര്‍മറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. സൗമ്യ ജഗദീശന്‍ പറഞ്ഞു. ചൊറിച്ചില്‍, ഒലിച്ചിറങ്ങല്‍, ചര്‍മ്മത്തിന്റെ ആവരണം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളില്‍ നിന്ന് മോചനം ആഗ്രഹിച്ചിരുന്നവര്‍ ഇപ്പോള്‍ പൂര്‍ണ്ണമായ ചര്‍മ്മ ക്ലിയറന്‍സ് പ്രതീക്ഷിക്കുന്നു. പുതിയ ചികിത്സാരീതിയും ശാസ്ത്രവും സമ്പൂര്‍ണ്ണ ചര്‍മ്മ ക്ലിയറന്‍സ് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കും.ഈ മേഖലയിലെ വര്‍ധിച്ച ഗവേഷണങ്ങളും പുരോഗതികളും ഉപയോഗിച്ച്, കൂടുതല്‍ വ്യക്തിഗത ചികിത്സാ രീതികള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ തളരാതിരിക്കാനും അവരുടെ അവസ്ഥയ്ക്ക് സമയബന്ധിതമായി വൈദ്യചികിത്സ തേടാനും രോഗികളെ ഉപദേശിക്കുന്നതായും ഡോ. സൗമ്യ ജഗദീശന്‍ പറഞ്ഞു.ഒരു മാസം ഏകദേശം 50 സോറിയാസിസ് രോഗികളെ ഡോ. സൗമ്യ ജഗദീശന്‍ പരിശോധിക്കുന്നത്.
2016-ല്‍ നടത്തിയ ആശുപത്രികള്‍ കേന്ദ്രികരിച്ചുള്ള പഠനം കാണിക്കുന്നത് ഇന്ത്യയില്‍ 7 മുതല്‍ 43 ദശലക്ഷം ആളുകള്‍ക്ക് സോറിയാസിസ് ഉണ്ടെന്നാണ്. നിലവില്‍ ഈ എണ്ണം വര്‍ധിച്ചിട്ടുണ്ടാവാനാണ് സാധ്യത. സോറിയാസിസ് രോഗികളുടെ ചൊറിച്ചില്‍ ഉറക്കത്തെ തടസ്സപ്പെടുത്തുകയും 31% രോഗികളില്‍ ഉല്‍പാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. കഠിനമായ സോറിയാസിസ് ഉള്ളവര്‍ വിഷാദരോഗത്തിന് ഇരയാകുകയും അവരില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിച്ചു വരുന്നതായും കണ്ടുവരുന്നു. ഏകദേശം 7-42% സോറിയാസിസ് രോഗികളില്‍ സന്ധികളുടെ വേദനാജനകമായ അവസ്ഥയായ സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നു. രോഗികളുടെ ജീവിത നിലവാരത്തില്‍ സോറിയാസിസിന്റെ സ്വാധീനം ഹൃദയസ്തംഭനം, ക്യാന്‍സര്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുള്ളവരുമായി സമാനമാണ്. ബയോളജിക്സ് ഉപയോഗിച്ചുള്ള നൂതന ചികിത്സ ദീര്‍ഘകാലത്തേക്ക് വേഗത്തിലും പൂര്‍ണ്ണവുമായ ചര്‍മ്മ ക്ലിയറന്‍സിനായി രോഗികളെ സഹായിക്കും.
Thanks and Regards,
Aishwarya
9946356231
Web : www.accuratemedia.in
Email: accuratemediacochin
PConsider the environment. Please don’t print this e-mail unless you really need to.
This post has already been read 2867 times!
Comments are closed.