മല്‍സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കൊവിഡ് ബാധിതന്‍ ആയി ചികിത്സയില്‍ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. നാഷണല്‍ ഫിഷര്‍മാന്‍ ഫോറം ദേശീയ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു പീറ്റര്‍. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ആയി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച പീറ്റര്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും ആദിവാസി മനുഷ്യവകാശ സമരങ്ങളിലും മുന്‍ നിരയില്‍ സജീവം ആയിരുന്നു.
നിലവില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്.തിരുവനന്തപുരം വേളി സ്വദേശിയായായ പീറ്റര്‍ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു.
2018ലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചതും പീറ്ററാണ്. ദ്രാവിഡനുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു ആദ്യ ലക്കത്തിൽ തന്നെ സുദീർഘമായ അഭിമുഖം നൽകിയിരുന്നു അദ്ദേഹത്തോടുള്ള ആദരസൂചകമായി അഭിമുഖം പുനർ പ്രസിദ്ധീകരിക്കുന്നു, ടി.പീറ്ററിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ദ്രാവിഡൻ ടീം
http://dhravidan.in/?p=614
This post has already been read 1585 times!
Comments are closed.