ഫസൽ വധം:-
കുപ്പി സുബീഷ്
തുറന്ന് വിട്ട ഭൂതം
ആരുടെയൊക്കെ ഉറക്കം കെടുത്തും?
2006 ഒക്ടോബർ 22നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്കടുത്ത് പത്രവിതരണത്തിനിടെ വെളുപ്പിന് കൊല്ലപെടുന്നത്.
റമളാൻ്റെ അവസാന നോമ്പ് ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം
ആദ്യം ആർ എസ് എസിലേക്കും പിന്നീട് സി പി എം ലേക്കും അന്വേഷണം എത്തി.
സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റി മെമ്പർ കാരായി ചന്ദ്രശേഖരനടക്കമുള്ളവരെ പ്രതിചേർത്ത് ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി ബി ഐ യും കുറ്റപത്രം സമർപ്പിച്ചും
ഒട്ടനധികം വാദപ്രതിവാദങ്ങൾക്കും
നിയമപോരാട്ടത്തിനുമൊടുവിൽ ഹൈകോടതി സിബിഐയുടെ പ്രത്യേക ടീം രൂപീകരിച്ച് തുടരന്വേഷണത്തിന് ഉത്തരവിട്ടും.
ഉത്തരവിൽ പറയുന്നത് ആർ എസ് എസ് പ്രവർത്തകനായ പള്ളൂർ ചെമ്പ്രയിലെ കുപ്പി സുബീഷിൻ്റെ മൊഴിയെ കുറിച്ച് അന്വേഷിക്കണമെന്നാണ്
സി പി എം പ്രവർത്തകനായ പടുവിലായ് മോഹനൻ്റെ കൊലപാതക കേസ്സ് അന്വേഷണത്തിനിടെ കേസിലെ പ്രതിയായ സുബീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഫസലിനെ കൊന്നത് തങ്ങളാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സദാനന്ദനോടും ,പ്രിൻസ് അബ്രഹാമിനോടും വെളിപ്പെടുത്തിയെന്നും. അതിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
പ്രസ്തുത വീഡിയേ കോടതിയിൽ ഹാജരാക്കിയാണ് ഫസലിൻ്റെ സഹോദരൻ പുനരന്വേഷണം ആവശ്യപ്പെട്ടത്.അതാണിപ്പോൾ തുടരന്വേഷണ പരിധിയിവരുന്നതും.
കുപ്പി സുബിഷ് പലതവണ എന്നെ ഭീകരമായി മർദ്ദിച്ച് ഇത്തരമൊഴി പറയിപ്പിച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്.
ഹൈക്കോടതി ഇതിനു മുമ്പും ഈ കേസ് കേട്ടിരുന്നു. സത്യസന്ധമായ നുണ എന്ന പരാമർശമായിരുന്നു കോടതിയുടെ കമൻ്റ്.
ഇന്നിപ്പോൾ കുപ്പി സുബീഷ് തുറന്ന് വിട്ട ഭൂതം പുറത്ത് ചാടിയിരിക്കുന്നു.
സി ബി ഐ യുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിൻ്റെ ഒടുവിൽ ആർ എസ് എസാണ് പ്രതികളെങ്കിൽ പ്രതി പട്ടിക മാറും ഇപ്പോൾ പ്രതിചേർക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതികളെ സമീപിക്കാം പക്ഷേ അവർക്ക് നഷ്ടപ്പെട്ട ജീവിതത്തിൻ്റെ വലിയൊരു ഭാഗം തിരിച്ച് കൊടുക്കാൻ അന്വേഷണ സംഘത്തിനാവില്ല.
ഇടത് പക്ഷം ഭരിക്കുമ്പോഴാണ് ഫസൽ കൊല്ലപ്പെടുന്നത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും.
സംസ്ഥാന പോലീസിൻ്റെ അധികാരിയായ ആഭ്യന്തര മന്ത്രി അറിയാത്തെ ഫസൽ കേസിൽ
ക്രൈം ബ്രാഞ്ച് കുറ്റപത്രസമർപ്പിക്കില്ലെന്ന് മനസ്സിലാക്കാൻ പുല്ല്യോട്ട് സ്കൂളിൽ പഠിച്ചാൽ മതി.
ഇപ്പോൾ ഗൂഡാലോചനയാണെന്ന് പറയുന്നുവെങ്കിൽ ആദ്യ ഗൂഡാലോചന നടന്നത് അന്നത്തെ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ നിന്നായിരിക്കില്ലേ.? ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങൾ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതും അറസ്റ്റിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതും ആഭ്യന്തര മന്ത്രിയുടെ അറിവിലാണ്.
ഒടുവിൽ തുടരനേഷണത്തിൽ ആർ എസ് എസാണ് പ്രതികളെങ്കിൽ തുടക്കമുതലേ ഗൂഡാലോചന നടത്തിയത് സ്വന്തം ചേരിയിൽ നിന്ന് തന്നെയെന്നാണ് പുറത്തിറിയുക. അതായിരിക്കും ഏറെ ഭയാനകവും.
ആർക്കെല്ലാം വഴിയൊരുക്കാനാണ് വഴി വെട്ടി തെളിച്ചത് എന്നതായിരിക്കും പുറത്ത് വരിക.
മറിച്ചാണ് സംഭിക്കുന്നതെങ്കിൽ അതായത് സി പി എം തന്നെയാണ് കൊലക്ക് പിന്നിലെങ്കിൽ രണ്ട് പേർ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടും
പോലീസ് ഉദ്യോഗസ്ഥരായ സദാനന്ദനും, പ്രിൻസ് അബ്രഹാമും കൃത്രിമ രേഖ ചമച്ചതിൽ പീഢനത്തിലൂടെ കറ്റം ഏൽക്കാൻ പ്രേരിപ്പിച്ചതിന്.
രണ്ടിലെന്ത് സംഭവിച്ചാലും. നിലക്കാത്ത രാഷ്ട്രീയ വിവാദവും കേരളം കാണേണ്ടി പരും.
രാമദാസ് കതിരൂർ
This post has already been read 1267 times!
Comments are closed.