പൊതു വിവരം

PRESS RELEASE: മോട്ടോറോളയുടെ പുതിയ മോട്ടോ ജി45 5ജി പ ുറത്തിറക്കി

മോട്ടോറോളയുടെ പുതിയ മോട്ടോ ജി45 5ജി പുറത്തിറക്കി

കൊച്ചി: ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 6എസ് ജെൻ3 പ്രോസസറുമായി മോട്ടോ ജി45 5ജി പുറത്തിറക്കി. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി, ഏറ്റവും ഉയർന്ന 13 5ജി ബാൻഡുകളും വരുന്ന മോട്ടോ ജി45ൽ 120ഹെർട്സ് റിഫ്രഷ് റേറ്റ്, 6.5” ബ്രൈറ്റ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3, ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സൗണ്ട്, 50എംപി ക്വാഡ് പിക്‌സൽ ക്യാമറയും സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന 16എംപി സെൽഫി ക്യാമറയും, സിഗ്നേച്ചർ സോഫ്‌റ്റ്‌വെയർ ഫീച്ചറുകളായ മോട്ടോ സെക്യൂരിറ്റി, സ്മാർട്ട് കണക്ട്, ഫാമിലി സ്പേസ്, മോട്ടോ അൺപ്ലഗ്ഡ് തുടങ്ങിയവയുമുണ്ട്.

ബ്രില്യൻ്റ് ബ്ലൂ, ബ്രില്യൻ്റ് ഗ്രീൻ, വിവ മജന്ത എന്നീ മൂന്ന് കളർ വേരിയൻ്റുകളിൽ, വീഗൻ ലെതർ ഫിനിഷിലുള്ള മോട്ടോ ജി45 5ജി 4ജിബി+128ജിബി, 8ജിബി+128ജിബി എന്നീ 2 വേരിയൻ്റുകളിൽ യഥാക്രമം 10,999 രൂപയ്ക്കും 12,999 രൂപയ്ക്കും ലഭ്യമാകും.
ലോഞ്ച് ഓഫറിൻ്റെ ഭാഗമായി തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിലോ എക്സ്ചേഞ്ച് വഴിയോ അധികമായി 1,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട്, മോട്ടോറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 12 മണി മുതൽ മോട്ടോ ജി45 5ജി വിൽപ്പനയ്‌ക്കെത്തും.

This post has already been read 351 times!