സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ
തൃശ്ശൂർ : 2023-2024 കാലയളവിലെ ലയൺസ് ക്ലബുകളുടെ മൾട്ടിപ്പിൽ കൗൺസിൽ ചെയർപേഴ്സണായി സുഷമ നന്ദകുമാറിനെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നും 5 ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർമാരിൽ സേവന മികവ് മുൻനിർത്തിയാണ് സുഷമ നന്ദകുമാർ തിരഞ്ഞെടുക്കപ്പെട്ടത്.
ലയൺസ് ക്ലബ് 318ഡിയുടെ ഡിസ്ട്രിക്ട് ഗവർണറായിരുന്ന സുഷമ നന്ദകുമാർ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി സാമൂഹിക സന്നദ്ധ സേവനങ്ങളാണ് കാഴ്ചവെച്ചത്.
"സമൂഹത്തിൽ സേവനം ആവശ്യമുള്ള ജനാവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്നത്. ഉത്തരവാദിത്തമുള്ള പദവിയാണിത്. കർമപഥത്തിൽ, കൂടുതൽ കരുത്തോടെ മുന്നേറാനുള്ള അവസരമായി പദവിയെ കാണുന്നു. " സുഷമ നന്ദകുമാർ പറഞ്ഞു.
മണപ്പുറം ഗ്രൂപ്പിന്റെ കോ ഫൗണ്ടറും, മണപ്പുറം ജ്വല്ലേർസ് എം ഡിയുമായ സുഷമ നന്ദകുമാർ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ മൾട്ടിപ്പിൾ ചെയർപേഴ്സനാണ്.
Anju V Nair
Accounts Manager
CONCEPT PUBLIC RELATIONS
T: +91.484.4869178 M: +91 8129914102 E: anju
2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017
#C O N C E P T I N T E G R A T E D
Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021
This post has already been read 2398 times!
Comments are closed.