പുതിയ തലമുറ സുരക്ഷിതമായ ഇന്റര്‍നെറ്റ് സാധ്യതകള്‍ കണ്ടെത്തണം: ഹൈബി ഈഡന്‍
അഞ്ചാമത് റെഡ് ടീം സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടന്നു
കൊച്ചി: സൈബറിടത്തിലെ ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പുതിയ തലമുറ സുരക്ഷിതമായ ഇന്റര്‍നെറ്റ് സാധ്യതകള്‍ കണ്ടെത്തണമെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. റെഡ് ടീം ഹാക്കേഴ്സ് അക്കാദമി സംഘടിപ്പിച്ച അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡ് ടീം ഹാക്കര്‍ അക്കാദമി സ്ഥാപകന്‍ ജയ്സല്‍ അലി, സൈബര്‍ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗണ്‍സില്‍ സീനിയര്‍ ഡയറക്ടര്‍ പൂജ ജോഷി, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.
റെഡ് ടീം അക്കാദമി വിദ്യാര്‍ത്ഥികളും ബഗ് ബൗണ്ടിയിലൂടെ 25 ലക്ഷം രൂപ പ്രതിഫലം ലഭിച്ച ഗോകുല്‍ സുധാകര്‍, നൂറിലധികം വെബ്സൈറ്റുകളുടെ തകരാറുകള്‍ കണ്ടെത്തിയ യുവ ഹാക്കറിനുള്ള ഹര്‍വാര്‍ഡ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് മുഹമ്മദ് ആഷിക് എന്നിവരുമായി റീ സെക്യൂരിറ്റി ധാരണാപത്രം കൈമാറി.
വിവിധ മേഖലകളില്‍ ഹാക്കിങ് ജോലി സാധ്യതകളും വെല്ലുവിളികളും, സുരക്ഷിതമായ കോഡിങ്ങിന് ഹാക്കര്‍മാര്‍ക്ക് പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ താഹ ഹലാബി, വാലിദ് ഫാവര്‍, സ്മിത്ത് ഗോന്‍സല്‍വോസ്, ആദിത്യ, ദിനേഷ് ബറേജ, ജെയ്സല്‍ അലി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
This post has already been read 737 times!
Comments are closed.