സൈറ…. *********** “സൈറയുടെ കവിതകൾക്ക് എന്ത് ജീവനാണ് ഋതു.. മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന വരികൾ. ജിബ്രാന്റെ കവിതകൾ പോലെ..” ദില്ലിയിൽ ശൈത്യം തുടങ്ങിയതേയുള്ളു. ഓഫീസിലെ ചില്ലിട്ട ജനലിൽക്കൂടി മൂടൽമഞ്ഞിലൊളിച്ചിരിക്കുന്ന നഗരത്തിന്റെ കാഴ്ച എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരിക്കുന്നു. ഭൂമിയിലെ എല്ലാ കാമുകിമാരായ…

മോഷ്ടാക്കളുടെ ശല്യം കൂടുന്നു മലയാളത്തില്‍ വീണ്ടും കവിതാ മോഷണ ആരോപണം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. എന്നാല്‍ ആരോപണം…

കോവിഡ് രോഗികൾക്ക് നാളെ മുതൽ വോട്ട് ചെയ്ത് തുടങ്ങാം കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിസ് രോഗികളുടെയും ക്വാറന്റിനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കും. പട്ടിക അനുസരിച്ചാണ്…

സ്വപ്ന സുരേഷിന് കോടതിയോട് എന്തോ പറയാനുണ്ട്. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്.…

തെക്ക് വടക്ക് തീവണ്ടികൾ ഓടി തുടങ്ങും മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.

Sheethal Ampte അനുസ്മരണം സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചന്ദ്രപുര്‍ ജില്ലയിലെ സ്വവസതിയിലാണ് അവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതള്‍. സ്ത്രീ…

ശ്രീലങ്കൻ ജയിലിൽ കലാപം എട്ട് മരണം ശ്രീലങ്കയില്‍ ജയിലിലുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റു. കൊളംബോയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മഹാര ജയിലില്‍ ഞായറാഴ്ചയാണ് സംഭവം. തടവുകാരില്‍ ചിലര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതാണ് കലാപത്തിലേക്ക് വഴിവെച്ചത്.…

ഊഹകച്ചവടക്കാർക്കൊരു കൊതിപ്പിക്കുന്ന വാർത്തയുണ്ട് ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകള്‍. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍ നിന്ന് 76 ശതമാനമാണ് ഓഹരി സൂചികകള്‍ ഉയര്‍ന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രാജ്യത്തെ…

കോശങ്ങളുടെ കൊളസ്‌ട്രോള്‍ പരിണാമപ്രക്രിയയെ ഉപയോഗപ്പെടുത്തി സാര്‍സ് കോവ്-2 വൈറസിന് ശരീരമൊട്ടാകെ പടരാന്‍ സാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍. കൊളസ്‌ട്രോള്‍ പരിണാമപ്രക്രിയയും കോവിഡ്19 ഉം തമ്മില്‍ തന്മാത്രാ രൂപപരമായ ബന്ധമുണ്ടെന്നും നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച സെല്‍ കള്‍ച്ചര്‍ പഠനം ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ അക്കാദമി…

രാജ്യത്ത് ഇനി മുതൽ ബിഐഎസ് നിലവാരമുള്ള ഹെൽമറ്റുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിൽപനയ്ക്കെത്തുന്നത് കുറയ്ക്കാൻ ഈ ഉത്തരവ് സഹായിക്കും. കൂടാതെ വർധിച്ചു വരുന്ന അപകടങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന മാരക പരിക്കുകൾ…