മുസ്ലീം ലീഗിൻ്റെ പണം സൂക്ഷിപ്പ് കാരൻ
ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
പാലാരിവട്ടം പാലം അഴിമതി കേസ്സിൽ മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തി .ഇബ്രാഹിം കുഞ്ഞിപ്പോൾ എറണാകുളം ലോക് ഷോർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ യു.ഡി എഫ് സർക്കാറിൻ്റെ കാലത്ത് 73 ശതമാനം നിർമ്മാണം പൂർത്തീകരിച്ച പാലത്തിൻ്റെ
27 ശതമാനം പൂർത്തീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചത് എൽ ഡി എഫ് സർക്കാരാണ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത് .തുടർന്ന് പാലത്തിൽ ബലക്ഷയം കണ്ടെത്തുകയും വിദഗ്ദ അന്വേഷണത്തിൽ കൃത്യമായ അളവിൽ മെറ്റീരിയലുകൾ ഉപയോഗിക്കാതെ യാണ് നിർമ്മാണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
മെട്രോമേൻ ഇ ശ്രീധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.
മുൻ സൂപ്രണ്ടിംഗ് എഞ്ചിനിയറായിരുന്ന ടി ഒ സൂരജടക്കമുള്ള ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരുടെയും, കരാർ കമ്പിനിയുടേയും പേരിൽ കുറ്റം ആരോപിച്ച് രക്ഷപ്പെടാനുള്ള മുൻ മന്ത്രിയുടെ ശ്രമമാണ് അറസ്റ്റോടെ സാധ്യമാവാതെ പോയത്
This post has already been read 2295 times!
Comments are closed.