പൊതു ചർച്ച

ശിവശങ്കരൻ്റെ അറസ്റ്റ് തയ്യാറെടുത്ത് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കരൻ്റെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാവാൻ സാധ്യത.

ഇന്നലെ പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു ഇന്ന് കാലത്ത് പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽ തുടങ്ങി അതിനിടെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനിടെ കാക്കനാട് ജില്ല ജയിലിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്യുന്നുണ്ട് രണ്ട് പേരെയും ഒരേ സമയം ചോദ്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ ഒൺലൈനിൽ പരശ് പരം ആശയ വിനിമയം നടത്തുന്നുണ്ട് .

യു എ ഇ യിൽ നിന്ന് ഈന്തപഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രി ഞാൻ പറയുന്നിടത്തെല്ലാം ഒപ്പിടാറുണ്ട് എന്ന് പറഞ്ഞ
സർവ്വ അധികാരങ്ങളും പിണറായി വിജയനെ പോലും കൈകുമ്പിളിൽ ഒതുക്കിയ മുൻ പ്രിൻസിപ്പൾ സിക്രട്ടറി എം ശിവശങ്കർ വൈകുന്നേരത്തോടെ അറസ്റ്റിലായേക്കും ഇനി അറിയാനുള്ളത് മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം തെളിവുകൾ ശിവശങ്കരൻ കൈമാറി എന്നതാണ്

This post has already been read 951 times!

Comments are closed.