അഭിമുഖം ബ്രേക്കിംഗ് ന്യൂസ് സാംസ്കാരികം

പാരമ്പ്യര നാട്ടുവൈദ്യം, ഭാരതീയ പൈതൃക ചികിത്സാരീതി

പാരമ്പ്യര്യ ചികിത്സ നിരോധിച്ച കേരള ഹൈക്കോടതി വിധിയോട് പ്രമുഖ പരമ്പര്യ ആയുർവേദ ചികിത്സകനും അലോപ്പതി ചികിത്സയുടെ ദുരൂഹത തുറന്ന് പറയുന്ന ശ്രീ മോഹനൻ വൈദ്യർ പ്രതികരിക്കുന്നു .
അദ്ദേഹവുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ നടത്തിയ ഓൺലൈൻ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ

പാരമ്പര്യ നാട്ടുവൈദ്യം ഭാരതീയ പൈതൃക ചികിത്സാരീതി

പാരമ്പര്യ ചികിത്സ നിരേധിച്ച കേരള ഹൈക്കോടതി വിധിയോട് പ്രമുഖ പരമ്പര്യ ആയുർവേദ ചികിത്സകനും അലോപ്പതി ചികിത്സയുടെ ദുരൂഹത തുറന്ന് പറയുന്ന ശ്രീ മോഹനൻ വൈദ്യർ പ്രതികരിക്കുന്നു .
അദ്ദേഹവുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ നടത്തിയ ഓൺലൈൻ അഭിമുഖത്തിൻ്റെ പ്രശസ്ത ഭാഗങ്ങൾ

കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ഹൈകോടതി വിധി, പാരമ്പര്യ വൈദ്യന്മാരെയും നാട്ടുചികിത്സക്കാരെയും പ്രകൃതി ചികിത്സയും എല്ലാം നിരോധിച്ചു കൊണ്ട് ഉത്തരവ് വന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യം പാരമ്പര്യ വൈദ്യരുടെ കയ്യിലാണ് ഇരിക്കുന്നത്. എല്ലാ വൈദ്യശാസ്ത്രങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞിട്ടാണ് ഒരു വൈദ്യന്റെ അടുക്കൽ എത്തുന്നത്. ആ രോഗിയെ രക്ഷപ്പെടുത്താൻ വൈദ്യന് കഴിഞ്ഞു എങ്കിൽ ഒന്നാം ഗ്രേഡ് വൈദ്യന് തന്നെയാവണം. ഒരാളും വൈദ്യശാസ്ത്രം മൊത്തം ഉപേക്ഷിക്കാതെ ഒരു വൈദ്യന്റടുത്ത് ചെല്ലാറില്ല . ഇത് ആയിരം വർഷങ്ങളായി പരമ്പരാഗതമായി കൈ മാറി വരുന്ന അറിവാണ്. ഇത് കൂടുതൽ പ്രാക്ടിക്കൽ ആവുകയാണ്. രണ്ടാമത് ഓരോരോ പ്രദേശത്തുള്ള വൈദ്യമാണ് നാട്ടു വൈദ്യം. ഒരു വൈദ്യർക്ക് അറിയാവുന്ന മരുന്ന് വേറെയൊരു വൈദ്യർക്ക് അറിയണം എന്നില്ല. ഒരു വൈദ്യർക്ക് അറിയുന്ന മരുന്നിന്റെ പേര് മറ്റൊര് വൈദ്യർക്ക് മനസ്സിലാവണം എന്നില്ല.ഉദാഹരണം, കൊടകൻ, കൊടങ്ങൽ, മുത്തളം, മൂന്നും ഒന്നാണ്. ഓരോ പ്രദേശത്തും ഓരോ പേരാണ്. അതെ പോലെ കപ്പ ,ചീനി, മരച്ചീനി, പൂളകിഴങ്ങ് ,കൊള്ളി എല്ലാം ഒന്നാണ്. കൊല്ലം ജില്ലയിൽ പോയി പൂളക്കിഴങ്ങ് എന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ല. അപ്പൊ എല്ലാർക്കും വേറെ വേറെ അറിവുകളാണ്. ഓരോ പ്രദേശത്തും ആ പ്രദേശത്ത് കിട്ടുന്ന മരുന്നുകൾ പറിച്ചാണ് ആ പ്രദേശത്ത് ചികിത്സിക്കുന്നത്. ഇതൊരു അക്കാദമിക്കൽ വിദ്യാഭ്യാസം കൊണ്ട് പറ്റാത്ത കാര്യമാണ്. അക്കാദമിക്കൽ വിദ്യാഭ്യാസത്തിൽ കൂടെ നാട്ടുവൈദ്യം പഠിക്കാൻ പറ്റില്ല. പക്ഷെ നിസാര മരുന്നുകളും ഒറ്റമൂലികളും കൊണ്ടാണ് എല്ലാ രോഗങ്ങളും മാറ്റുന്നത്. ഈ ഒരു വൈദ്യ ശാസ്ത്രം ഒരു അക്കാദമിക്കിലും പഠിപ്പിക്കില്ല. പഠിപ്പിക്കുന്ന ആയുർവേദ ഡോക്ടർക്ക് അറിയാമെങ്കിൽ പോലും അത് കുട്ടിയെ പഠിപ്പിക്കില്ല, കാരണം അയാളുടെ പൈസ പോവും.അങ്ങനെ ഒരു വിദ്യാഭ്യാസം ആണ് ഉള്ളത്.
ഒരു കുറുന്തോട്ടി പോലും കണ്ടാൽ തിരിച്ചറിയാത്തവർ ആണ് ആയുർവേദ ഡോക്ടർമാർ. പത്ത് കുറുന്തോട്ടി കേരളത്തിൽ ഉണ്ട്. രണ്ടെണ്ണം കണ്ടാൽ തിരിച്ചറിയാത്ത ഡോക്ടർമാരുടെ കയ്യിലോട്ട് ആണ് ഇന്നലെ കോടതി ഉത്തരവോട് കൂടി എല്ലാം ഇട്ട് കൊടുത്തത്
ഭാരതത്തിന്റെ സംസ്കാരത്തിന്റെ അടിവേരിൽ കൊണ്ട് വന്നു കത്തി വെക്കുകയാണ് ചെയ്തത് ഇത് അനുവദി ക്കാൻ കഴിയില്ല കേരളത്തിൽ ഇരുപതിനായിരത്തോളം വരുന്ന പാരമ്പര്യ നാട്ടു വൈദ്യരുണ്ട് .അവരെ ആ ശ്രയിച്ച് കഴിയുന്നവർ അവർ ചികിത്സിക്കുന്ന ലക്ഷക്കണക്കിന് രോഗികൾ ഇവരൊക്കെ എന്ത് ചെയ്യും കേന്ദ്ര ആരോഗ്യ വകുപ്പ് പരമ്പ്യര്യ നാട്ടു വൈദ്യത്തെ അംഗീകരിക്കുന്നുണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള യഥാർത്ഥ ആയൂർവേദം നശിക്കാൻ അനുവദിച്ച് കൂടാ.

 

clever text!
clever text!
clever text!

Comments are closed.