1986 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം .
ഇംഗ്ലണ്ട് v/s അർജന്റീന .
എതിരാളികെ കബളിപ്പിച്ച്
ഇംഗ്ലീഷ് പോസ്റ്ററിലേക്ക് അർജൻറീനയുടെ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പത്താം നമ്പറുകാരൻ സുന്ദരമായി പന്ത് എത്തിക്കുന്നു .
റഫറി ഗോൾ ഉറപ്പിക്കുന്നു .
പക്ഷെ
കൈ കൊണ്ട് തട്ടിയിട്ട ഗോൾ എന്ന് സംസാരം ശക്തം .
വിവാദമായ ഗോൾ .കുപ്രസിദ്ധമായ ഗോൾ .
കളി തുടരുന്നു ..
4 മിനുറ്റുകൾ കഴിഞ്ഞു .മൈതാനമദ്ധ്യത്തിന്ന് പന്തുമായി വീണ്ടും പത്താം നമ്പറുകാരൻ കുതിക്കുന്നു .
5 ഇംഗ്ലീഷ് കളിക്കാരെ കബളിപ്പിച്ച് 11 ടച്ച സുകളോടെ ഇംഗ്ലീഷ് വലയിൽ അതിനുന്ദരമായ ഒരു ഗോൾ .
ഇംഗ്ലീഷ് ഗോളി പീറ്റർ ഷെൽട്ടന് അന്തം വിട്ട് നിൽക്കുന്നു.
കാണികൾ അത്യാവേശത്തിൽ .
നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾ .
ആ പത്താം നമ്പറുകാരനെ ലോകം ഒരിക്കലും മറക്കില്ല .
ഫുട്ബോൾ ദൈവം
ഡീഗോ മറഡോണ .
1982 ൽ അർജൻറീനക്കു വേണ്ടി ലോകകപ്പ് മത്സരം കളിച്ചു തുടങ്ങി .
1986 കീരീടം നേടിക്കൊടുത്തു .
1994 വിവാദമായ മരുന്നടിയോടെ ലോകകപ്പിൽ നിന്ന് വിടവാങ്ങി .
വലിയ പ്രസിദ്ധിയും
ചെറിയ കുപ്രസിദ്ധിയും
ഒക്കെയായി
ഫുട്ബോളിന്റെ ആരവം
കെട്ടടങ്ങി .
മറക്കില്ല
ഡീഗോ
താങ്ങളുടെ കളികൾ
ഗോളുകൾ ,പാസ്സുകൾ ഒന്നും …
വിട
ദൈവത്തിന്റെ കൈ
ഇനി
ശാന്തമായുറങ്ങൂ ….
This post has already been read 553027 times!


