എഡിറ്റോറിയൽ

എഡിറ്റോറിയൽ

തദ്ദേശ തിരഞ്ഞെടുപ്പ്

കേരളത്തിലെ മുന്നണികളും, ചെറു പാർട്ടികളു കളത്തിലറങ്ങി തുടങ്ങി. കളം പിടിക്കാൻ മാത്രമല്ല ഏപ്രിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ ആയി കാണുകയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ

കേരളത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥ സംഘർഷ പൂരിത സാഹചര്യത്തിലാണ് തിരഞ്ഞെട്ടപ്പ് പ്രഖ്യാപനം. കോവിഡിൻ്റെ പശ്ചാത്തലത്തിൽ തിരെഞ്ഞുപ്പ് നീട്ടിവെച്ചേക്കാം എന്നൊരു സന്ദേശം ചിലയിടങ്ങളിൽ നിന്ന് ഉണ്ടായെങ്കിലും ബീഹാർ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ കേരളവും തിരഞ്ഞെടുപ്പിനായ് ഒരുങ്ങുകയാണ്

1200 തദ്ദേശ സ്ഥാപനങ്ങളിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുൻസിപാലിറ്റി ഒഴിച്ച് മറ്റെല്ലായിടങ്ങളിലും തിരഞ്ഞെപ്പ് മൂന്ന് ഘട്ടങ്ങളിലായ് നടക്കും 941 ഗ്രാമ പഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ
87 മുൻസിപാലിറ്റികളിൽ നിന്ന് മട്ടന്നൂർ ഒഴിവാക്കിയാൽ 86 മുൻസിപാലിറ്റികൾ 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലാണ് ഡിസംബറിൽ മൂന്ന് ഘട്ടങ്ങളിലായ് തിരഞ്ഞെടുപ്പ് നടക്കുക

ഈ തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ കാലാവസ്ഥ നിലവിലെ സാഹചര്യത്തിൽ പ്രവചനം സാധ്യമല്ല കാരണം ഭരണമുന്നണി നിരവധിയായ പ്രശ്നങ്ങളെ നേരിടുകയാണ്. ദേശസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള കേസ്സുകളെയാണ് അവരെ കുഴക്കുന്നതെങ്കിൽ പ്രതിപക്ഷത്തിനാണെങ്കിൽ കൃത്യമായ പ്രതിരോധം തീർക്കാൻ കഴിയാതെ ഉഴലുകയാണ്
ഭാരതീയ ജനതാ പാർട്ടി അവർക്കകത്തുള്ള ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കാൻ കഴിയുന്നുമില്ല
ഇത്തരം സാഹചര്യത്തിൽ മതരാഷ്ട്രീയ പാർട്ടികൾ അവരുടെ സ്വാധീന മേഘലകളിൽ പ്രദേശിക സർക്കാറുകൾ ഉണ്ടാക്കാൻ ആവശ്യമായ സീറ്റുകളിൽ ജയിച്ച് കയറാനാണ് സാധ്യത ജമാഅത്തെ ഇസ്ലാമി ,എസ് സി പി ഐ, പി ഡി പി തുടങ്ങി പാർട്ടികൾ നേരിയ സീറ്റുകളെങ്കിലും ജയിച്ച് വന്നാൽ പ്രാദേശിക സാഹചര്യത്തിൽ അവരെ അവഗണിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവും കേരളത്തിൻ്റെ ജനാധിപത്യ മനസ് നേരിടുന്ന പ്രധാന വെല്ലുവിളിയും അതാണ് ‘

This post has already been read 5315 times!

Comments are closed.