
സർക്കാറിനെതിരെ
വ്യത്യസ്ത പ്രതിഷേധവുമായി
വിശ്വകർമ്മ സമൂഹം
ഇടത് സർക്കാറിനോടുള്ള വിയോജിപ്പ് പുതുമയാർന്ന സമര രീതിയിലൂടെ പ്രകടിപ്പിക്കുകയാണ് വിശ്വകർമ്മ സമൂഹം
വിശ്വകർമ്മസമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പഠിക്കാനായ് കഴിഞ്ഞ യു ഡി എഫ് സർക്കാർ നിയമിച്ച ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് ഇടത് സർക്കാറിൻ്റെ പ്രകടനപത്രികയിൽ നടപ്പിലാക്കും എന്ന വാഗ്ദാനം പൂർണ്ണമായും നിരസിച്ച് സർക്കാറിൻ്റെ അവസാനത്തെ മന്ത്രിസഭാ യോഗത്തിൽ തള്ളികളഞ്ഞിരിക്കുകയാണ്.
അന്തസ്സോടെയുള്ള ജീവിത സാഹചര്യം സൃഷ്ടിക്കുന്ന ഒട്ടനവധി നിർദ്ദേശങ്ങൾ പ്രസ്തുത റിപ്പോർട്ടിൽ എഴുതി ചേർത്തിട്ടുണ്ട് പക്ഷേ അതൊന്നു ചർച്ചക്ക് പോലും ഇടം നൽകാതെ സമുദായ സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ പൂർണ്ണമായും നിരാകരിച്ചതിൽ പ്രതിഷേധിച്ച് ശ്രദ്ധേയമായ സമരത്തിനൊരുങ്ങുകയാണ് വിശ്വകർമ്മജർ
മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിശ്വകർമ്മ ഭവനങ്ങളിൽ അടുക്കള ഹർത്താൽ എന്ന പുതിയ സമര രീതിക്ക് തുടക്കം കുറിക്കുകയാണ്.
അന്നേ ദിവസം കാലത്ത് ആറ് മണി മുതൽ വൈകിട്ട് ആറ് വരെ അടുക്കള പൂർണ്ണമായും അടച്ചിട്ട് ശാഖാതലങ്ങളിൽ ഒത്ത് ചേരുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
അവിടങ്ങളിൽ പുരുഷന്മാർ താൽക്കാലിക അടുക്കളയൊരുക്കി സ്ത്രീകൾക്ക് ഭക്ഷണം പാചകം ചെയ്ത് നൽകും
സമരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂരിൽ സംസ്ഥാന ജനറൽ കൺവീനർ കെ.കെ.ചന്ദ്രൻ നിർവ്വഹിക്കും
This post has already been read 71500 times!
![THE NUN PART : 2 [ രണ്ടാം ഭാഗം ] (അപ്പു)](https://dhravidan.com/wp-content/uploads/2021/02/the-nun-100x100.jpg)
Comments are closed.