പൊതു വിവരം

PRESS RELEASE : ആകർഷക വിലക്കുറവിൽ ടാക്കോ ബെൽ

ആകർഷക വിലക്കുറവിൽ രുചിയൂറും മെനുവുമായി ടാക്കോ ബെൽ

കൊച്ചി: ലോകത്തെ മുൻനിര റസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ആകർഷക വിലക്കുറവിൽ സ്വാദിഷ്‌ട വിഭവങ്ങളുടെ ‘ക്രേവ് ആൻഡ് സേവ്’ മെനു അവതരിപ്പിച്ചു. രുചികരമായ മെക്‌സിക്കൻ വിഭവങ്ങൾക്കായി 69 രൂപ മുതലുള്ള ആറു ഓഫറുകളാണ് ടാക്കോ ബെൽ പ്രഖ്യാപിച്ചത്. ക്രഞ്ചി, ചീസ്, ബോൾഡ് ഓഫറുകളിൽ ക്രിസ്‌പി പൊട്ടറ്റോ ടാക്കോ, ക്രിസ്‌പി പൊട്ടറ്റോ റാപ്, ചീസ് ക്യൂസാഡില്ല എന്നിങ്ങനെ വെജിറ്റേറിയൻ ഇനങ്ങൾക്കു 69 രൂപ മുതലാണ് നിരക്ക്. ക്രിസ്പി ചിക്കൻ ടാക്കോ, ക്രിസ്പി ചിക്കൻ റാപ്പ്, ചീസി ചിക്കൻ ക്യൂസാഡില്ല എന്നീ സ്വാദിഷ്‌ട നോൺവെജ് വിഭവങ്ങൾക്ക് വില 99 രൂപ. ടാക്കോ ബെൽ റെസ്റ്റോറന്റുകളിൽ നിന്നും ടാക്കോ ബെൽ ആപ്പ് മുഖേന ഓർഡറിലൂടെയും വിഭവങ്ങൾ ലഭ്യമാകും.

ഉപഭോക്താക്കളുടെ മാറുന്ന രുചിതാത്പര്യങ്ങൾക്ക് യോജിച്ച ‘ക്രേവ് ആൻഡ് സേവ്’ മെനു അവതരിപ്പിക്കുന്നതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് ഇന്ത്യയിലെ ടാക്കോ ബെല്ലിന്റെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഹർനീത് സിംഗ് രാജ്‌പാൽ പറഞ്ഞു. മിതമായ വിലയ്ക്ക് രുചിയും ഗുണമേന്മയേറിയതുമായ വിഭവങ്ങൾ ലഭ്യമാക്കുന്ന ടാക്കോ ബെൽ ഓഫർ ഉത്സവകാല ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേകുമെന്നും അദ്ദേഹം പറഞ്ഞു.

This post has already been read 1322 times!

Comments are closed.