വണ്ടർലയിൽ റിപ്പബ്ലിക്ക് ദിന ഓഫറുകൾ
[Detailed English Press release attached]
കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷം പ്രമാണിച്ച് ഈമാസം 26 മുതൽ 28 വരെ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒരു ടിക്കറ്റിന് 999 രൂപ നിരക്കിൽ വണ്ടർല പാർക്ക് പ്രവേശന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്കിംഗ് നടത്തുന്നത് സൗകര്യപ്രദമാകും.
റിപ്പബ്ലിക്ക് ദിന ഓഫറിന് പുറമെ ബുധനാഴ്ചകളിൽ വനിതകൾക്ക് 2 ടിക്കറ്റിന്, 2 ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന വണ്ടർ വിമൻ ഓഫരും ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പേ ഓൺലൈനിൽ ബുക്ക് ചെയ്താൽ 10% കിഴിവ് ലഭിക്കുന്നതാണ്. ഈ ഓഫറുകൾ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ.വണ്ടർല ദീർഘ വാരാന്ത്യങ്ങൾക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓൺലൈൻ പോർട്ടലായ https://bookings.wonderla.com/ മുഖേന ബുക്ക് ചെയ്യാം. 0484-3514001, 75938 53107 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വാരാന്ത്യങ്ങളും വണ്ടർലയിലെ ആഘോഷങ്ങളും ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് ഓഫറുകളെന്നും സ്ത്രീകൾക്കായി മികച്ച അവസരങ്ങളാണ് ഒതുക്കുന്നതെന്നും വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
This post has already been read 253 times!