Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
തീയതി : 08.09.2023
പ്രസിദ്ധീകരണത്തിന്
1) ലോഗോ പ്രകാശനം ചെയ്തു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സെപ്റ്റംബർ 12 മുതൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023ന്റെ ലോഗോ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവഹിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ മുത്തലക്ഷ്മി ലോഗോ ഏറ്റുവാങ്ങി. "തദ്ദേശീയവും പ്രാദേശികതയും: സാഹിത്യം, ചരിത്രം, സംസ്കാരം" എന്നതാണ് റിസർച്ച് സ്കോളേഴ്സ് മീറ്റിന്റെ പ്രമേയം. ഉത്തരവാദിത്വമുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണം. ഉത്തരവാദിത്വ ഗവേഷണം അക്കാദമിക മികവിനൊപ്പം വിവിധ സാമൂഹിക വികസന പദ്ധതികൾക്കും നയരൂപീകരണങ്ങൾക്കും കാരണമാകുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. പ്രൊഫ. പി. പവിത്രൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൺ തോമസ്, ഡോ. ബിജു വിൻസന്റ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ് ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സെപ്റ്റംബർ 12 മുതൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023ന്റെ ലോഗോ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ,പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ മുത്തലക്ഷ്മിക്ക് നൽകി നിർവ്വഹിക്കുന്നു.
2) സംസ്കൃത സർവകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്–ഇൻ–ഇൻറർവ്യു നടത്തുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് അനുവദിച്ച മൈനർ റിസർച്ച് പ്രൊജക്ടിലായിരിക്കും നിയമനം. ആറുമാസം കാലാവധിയുള്ള പ്രോജക്ടിൽ പ്രതിമാസം 16,000/- രൂപ പ്രതിഫലത്തിലായിരിക്കും നിയമനം. ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ പിഎച്ച്. ഡി അല്ലെങ്കിൽ എം. ഫിൽ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പാരിസ്ഥിതിക തത്വചിന്തയിൽ ആഴത്തിലുള്ള അറിവും മികച്ച വിശകലനപാടവവും രചനാവൈദഗ്ധ്യവുമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സമ്പൂർണ്ണ ബയോഡാറ്റ, ഉദ്യേശ്യപ്രസ്താവന (എസ് ഒ പി)എന്നിവ സഹിതം സെപ്തംബർ 18ന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഫിലോസഫി വിഭാഗത്തിൽ നടത്തുന്ന വാക്–ഇൻ–ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 8943186304, ഇ-മെയിൽഃ faizalnm
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075
This post has already been read 751 times!
Comments are closed.