പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

ഇനി ആനവണ്ടിയല്ല ജനകീയ ബസ്സുകൾ

ഇനി ആനവണ്ടിയല്ല
ജനകീയ ബസ്സുകൾ

ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തു

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ ബസ് യാത്രകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ 25% വരെ യാണ് ഇളവ് അനുവദിക്കുക. നാളെ മുതൽ(നവംബർ 4) ഇത് പ്രാബല്യത്തിൽ വരും.

ഈ സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെഎസ്ആർടിസിയിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു. ഈ നിരക്ക് കുറയ്ക്കുന്നതോടെ കൊവിഡ് കാലത്ത് ഉണ്ടായ വർധനവ് ഇല്ലാതായിരിക്കുകയുമാണ്. സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകൾക്കും ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ നിലവിലെ നിരക്കിൽ 25% ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്താൻ സിഎംഡി ഉത്തരവിട്ടു. ഇത് യാത്രാക്കാരെ കെഎസ്ആർടിസിയിൽ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

This post has already been read 3289 times!

Comments are closed.