ബ്രേക്കിംഗ് ന്യൂസ്

നീതു ജോൺസൺ ക്വാറന്റൈനിലെന്ന്



സൈബർ ലോകത്ത് സി പി എം നാണം കെട്ടു

ലൈഫ് മിഷനിലെ അഴിമതി പുറത്ത് കൊണ്ട് വന്ന വടക്കഞ്ചേരി എം എൽ എ അനിൽ അക്കരെക്ക് നീതു ജോൺസൺ എന്ന പ്ലസ്ടു വിദ്യാർത്ഥിനി അയച്ച കത്ത് വിവാദമായതിനു പിന്നാലെ പരാതിക്കാരിയെ അന്വേഷിച്ച് എം എൽ എ ബസ്സ്സ്റ്റാൻറിൽ കാത്തിരുന്നു.

റോഡരികിൽ പൊതു സ്ഥലത്ത് ഷെഡ് കെട്ടി താമസിക്കുന്ന എനിക്കും അമ്മക്കും ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമ്മിക്കുന്ന വീട് അനുവദിച്ച് തരാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഞങ്ങൾ കോൺഗ്രസ് കുടുംബമാണ് സ്വന്തമായ വീട് എന്ന മോഹം തല്ലി കെടുത്തരുത് എന്നായിരുന്നു വിവാദമായ കത്തിലെ ഉള്ളടക്കം

പക്ഷേ നീതുവിനെ തേടിയിറങ്ങിയ എം എൽ എക്കും ,സ്ഥലം എം പി രമ്യ ഹരിദാസിനും
മുൻസിപ്പൽ കൗൺസിലർക്കും കഴിഞ്ഞ രണ്ട് ദിവസമായി നീതുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല

കഴിഞ്ഞ ദിവസങ്ങളിൽ ഡി വൈ എഫ് ഐ നേതാവ് എ എ റഹീം അടക്കമുള്ളവർ ഈ കത്ത് ഉയർത്തി പിടിച്ചാണ് ആക്രമ ശരങ്ങൾ അഴിച്ച് വിട്ടത് ഒടുവിൽ സൈബർ ഇടത്ത് നാണം കെട്ട് നിൽക്കുകയാണ് സി പി എം സൈബർ പോരാളികൾ

This post has already been read 912 times!

Comments are closed.