പൊതു വിവരം

PRESS RELEASE: ഐഐടി മദ്രാസിൽ ‘ഡെമോ ഡേ’

ഐഐടി മദ്രാസിൽ ‘ഡെമോ ഡേ’

കൊച്ചി – ഐഐടി മദ്രാസ് ഈ വർഷം ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ‘ഡെമോ ഡേ’ സംഘടിപ്പിക്കുന്നു. ജൂൺ 15 നും 16 നും ക്യാമ്പസിൽ നടക്കുന്ന ‘ഡെമോ ഡേയിൽ ജെഇഇ 2024 വിദ്യാർത്ഥികൾക്ക് ക്യാമ്പസ് സന്ദർശിക്കുകയും, ഐഐടി വിദ്യാർത്ഥിയുടെ ജീവിതം എങ്ങനെയാണെന്ന് നേരിട്ട് അനുഭവിച്ചറിയുകയും ചെയ്യാം.

ബെംഗളൂരുവിലെയും ഹൈദരാബാദിലെയും പരിസര പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ബെംഗളൂരുവിലെ ഐഐഎസ് സിയിലെ എസ്ഡി ഓഡിറ്റോറിയത്തിൽ ജൂൺ 11 നും, ഹൈദരാബാദിലെ ടി -ഹബ്ബിൽ ജൂൺ 12 നും നടക്കുന്ന സാറ്റലൈറ്റ് ഡെമോ ഡേ പരിപാടിയിലും ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നിലവിലുള്ള വിദ്യാർത്ഥികൾ, ഫാക്കൽറ്റി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുമായി സംവദിക്കാനും ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങൾ ഉറവിടത്തിൽ നിന്ന് നേരിട്ട് അറിയാനുമുള്ള അവസരം കൂടിയാണിത്. 2016 മുതൽ 2023 വരെ തുടർച്ചയായി എട്ട് വർഷം എൻ ഐ ആർ എഫ്് റാങ്കിംഗിൽ രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് സ്ഥാപനമായി മാറിയ ഐഐടി മദ്രാസിൻറെ പ്രധാന സവിശേഷതകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഐഐടി മദ്രാസിലേക്ക് ‘ഡെമോ ഡേയിൽ നേരിട്ടെത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ജൂൺ 17-ന് ഓൺലൈൻ സെഷനിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ www.askiitm.com/demo എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

One Comment

Post Comment