
ഉള്ളതും ഇല്ലാത്തതും~
രചന~©ഗീത മന്ദസ്മിത
° ° ° ° °
“ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും”– എന്ന് അറിയുന്നതുകൊണ്ടാണ് ഈയുള്ള കാലം വരെ ഈയുള്ളവൾ ഉള്ളതൊന്നും പറയാതിരുന്നത്…
ഇല്ലാത്തതു പറഞ്ഞാലോ– അത് ഉള്ളതല്ലെന്ന് എല്ലാവരും പറയുകയും ചെയ്യും….
അപ്പോൾ പിന്നെ ഉള്ളതും ഇല്ലാത്തതും പറയാതെ ഉള്ളിലൊന്നും ഇല്ലാത്തതു മാത്രം പറഞ്ഞു കൊണ്ടിരിക്കാം….
അങ്ങിനെയാവുമ്പം ആർക്കും ഉള്ളിലൊന്നും തോന്നില്ലല്ലോ….
വെറുതെ ഉള്ളി തൊലിക്കുന്ന പോലെ, നുള്ളി നുള്ളി, ചികഞ്ഞ് ചികഞ്ഞ് ഉള്ളു പൊള്ളയായ കള്ളക്കണ്ണീരും(കള്ളച്ചിരിയും) കാണിച്ച് എല്ലാവരും പൊക്കോളും…
ഉള്ളിലെന്തെങ്കിലും ഉള്ളവർക്ക്, ഉള്ളത് പറഞ്ഞതിന് ഉള്ളിലൊന്നും തോന്നരുതേ… ഉള്ളിലൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല…
ഉള്ളിലുള്ളത് അറിയാതങ്ങ് പറഞ്ഞു പോയതാ…
ഉള്ളിലൊന്ന് വെച്ച്, ഉള്ളിലില്ലാത്തത് പറയാൻ ഈയുള്ള കാലം വരെ ഈയുള്ളവൾക്ക് ശീലം ഇല്ലാത്തതുകൊണ്ടാ…
ഇനി ഉള്ള് തുറന്ന് പറഞ്ഞില്ലേലും ഉള്ളിലങ്ങ് ക്ഷമിച്ചേക്ക്….
ഉള്ളിലൊന്നും ഇല്ലാത്ത ഒരു പാവം ഉള്ളി പോലെയുള്ള ഒരു ഉള്ളം ഉള്ളവളാണ് ഞാനെന്ന് എന്റെ ഉള്ളറിയുന്നവർക്കെല്ലാം ഈയുള്ള കാലത്തിനിടക്ക് മനസ്സിലായിക്കാണും എന്നാണ് എന്റെ ഉള്ളം പറയുന്നത്.
~©ഗീത…
This post has already been read 2197 times!


Comments are closed.