പൊതു വിവരം

സംസ്കൃത സര്‍വ്വകലാശാലയിൽ കലാപ്രദർശനംഃ ‘ ഔറോറ’ ആരംഭിച്ചു

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി:12.06.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സര്‍വ്വകലാശാലയിൽ കലാപ്രദർശനംഃ

ഔറോറ’ ആരംഭിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ പെയിന്റിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ഡിഗ്രി ഷോ ‘ഔറോറ’ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിച്ചു. ഡിഗ്രി ഷോയുടെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി നിർവ്വഹിച്ചു. പെയിന്റിംഗ് വിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാൽ നിർവ്വഹിച്ചു. കലാനിരൂപകരായ എം. രാമചന്ദ്രൻ, ഡോ. ഷാജു നെല്ലായി എന്നിവർ പ്രസംഗിച്ചു. ഈ വർഷം പഠനം പൂർത്തിയാക്കുന്ന 11 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ രചനകളാണ് പ്രദർശനത്തിലുളളത്. പ്രദർശനം ജൂൺ 16ന് അവസാനിക്കും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ടായിരിക്കും.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ പെയിന്റിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ഡിഗ്രി ഷോ ‘ഔറോറ’ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. പെയിന്റിംഗ് വിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാൽ സമീപം.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment