പൊതു വിവരം

18ാമത് പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള ്‍ ക്ഷണിച്ചു.

Press Release

18ാമത് പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.

കൊച്ചി, 17th Sep 2024: അഡ്വറ്റൈസിംഗ് രംഗത്ത് പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്സ് ട്രസ്റ്റ് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡ് 2024-നുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. www.pepperawards.com എന്ന വെബ്സൈറ്റിലൂടെ 2024 സെപ്റ്റംബര്‍ 30 വൈകീട്ട് 5-ന് മുമ്പ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടതാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിയേറ്റിവ് ഏജന്‍സികള്‍, മീഡിയാ ഏജന്‍സികള്‍, ഡിജിറ്റല്‍ ഏജന്‍സികള്‍, ഈവന്‍റ് കമ്പനികള്‍ പിആര്‍ ഏജന്‍സികള്‍, മീഡിയ സ്ഥാപനങ്ങള്‍, പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവയ്ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ 2023 ഏപ്രില്‍ 1-നും 2024 മാര്‍ച്ച് 31-നും ഇടയ്ക്ക് ആദ്യമായി പ്രസിദ്ധീകരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തതായിരിക്കണം.

ഈ വര്‍ഷവും രാജ്യത്തെ മറ്റ് പ്രമുഖ അവാര്‍ഡുകള്‍ക്ക് സമാനമായി നിരവധി പുതിയ വിഭാഗങ്ങളും ഉപ വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പെപ്പര്‍ അവാര്‍ഡ്സ് 2024 ചെയര്‍മാന്‍ പി.കെ. നടേഷ് അറിയിച്ചു.

സാധാരണ എല്ലാ വര്‍ഷവും നല്‍കി വരുന്ന അഡ്വെര്‍ടൈസിങ് ഏജന്‍സി ഓഫ് ദി ഇയര്‍, അഡ്വറ്റൈസര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ക്ക് പുറമേ ഇത്തവണ ഏറ്റവും മികച്ച ക്രീയേറ്റീവിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡും നല്‍കുമെന്ന് നടേഷ് വ്യക്തമാക്കി.

‘കേരളത്തിലെ പരസ്യ ഏജന്‍സികള്‍ക്കായി ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റൈല്‍, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദ, മീഡിയ, ബാങ്കിങ്/ എന്‍ബിഎഫ്സി, റീട്ടെയ്ല്‍ (ഗൃഹോപകരണങ്ങള്‍), ഹെല്‍ത്ത്കെയര്‍, സിനിമ എന്നീ മേഖലകളിലെ പരസ്യങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കുന്നതാണ്,’ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്സ് ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍ പറഞ്ഞു. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള, വണ്‍ ഷോ, ആഡ്ഫെസ്റ്റ്, ഗോവ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡ് ജ്യൂറികളില്‍ അംഗമായിട്ടുള്ളവര്‍ അടങ്ങുന്ന മികച്ച ജ്യൂറിയാണ് അവാര്‍ഡ്ജേതാക്കളെ തെരഞ്ഞെടുക്കുക, വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വി.എം.എല്‍ ഇന്ത്യയുടെ സിസിഒ സെന്തില്‍ കുമാര്‍; ബ്രേവ് ന്യൂ വേള്‍ഡ് ന്‍റെ സിഇഒ & സിസിഒ ജൂനു സൈമണ്‍ ; സ്കയെര്‍ക്രോ എം&സി സാച്ചിയുടെ സ്ഥാപക ഡയറക്ടര്‍ മനീഷ് ഭട്ട്; വൈ ആക്സിസ് അഡ്വെര്‍ടൈസിംഗിന്‍റെ സ്ഥാപക ക്രീയേറ്റീവ് ഡയറക്ടര്‍ നിരഞ്ജന്‍ നടരാജന്‍ ; ഒപിഎന്‍ അഡ്വെര്‍ടൈസിംഗിന്‍റെ സഹ സ്ഥാപക ഡയറക്ടര്‍ എസ്. ചൊക്കലിംഗം ; ടാലന്‍റഡ് ഏജന്‍സി യുടെ ക്രീയേറ്റീവ് & സ്ഥാപക അംഗങ്ങളായ സങ്കേത് ഔധി, തെരേസ സെബാസ്റ്റ്യന്‍ എന്നിവരാണ് ഇത്തവണത്തെ പെപ്പര്‍ അവാര്‍ഡ് ജ്യൂറി.

കൊച്ചി മറൈന്‍ ഡ്രൈവിലുള്ള താജ് വിവാന്തയില്‍ വച്ച് 2024 ഡിസംബര്‍ ആദ്യവാരമാണ് അവാര്‍ഡുദാന ചടങ്ങ് നടക്കുക.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 75599 50909; 98460 50589

One Comment

  1. My partner annd I stumbled over here coming from a different web pawge andd thought I ight as well check thongs out.
    I llike what I see sso noww i’m following you. Loook forward too finding out
    about youjr webb age again.

    Reply

Post Comment