തിരുവനന്തപുരത്ത് സൗരോർജ്ജ തെരുവ് വിളക്ക് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ക്രോംപ്ടണ്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ കൂടുതൽ പ്രഭാപൂരിതമാക്കികൊണ്ട് സൗരോർജ്ജ തെരുവ് വിളക്ക് പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച് ക്രോംപ്ടണ്‍. വെളിച്ചം പകുരന്നതിനൊപ്പം കൂടുതല്‍ സുസ്ഥിരവുമായ ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിനായി 2000-ലധികം അത്യാധുനിക സൗരോർജ്ജ തെരുവ് വിളക്കുകള്‍ തിരുവനന്തപുരം സൗരോർജ്ജ നഗര പദ്ധതിയുടെ ഭാഗമാകും. തിരുവനന്തപുരത്തെ ക്ലാസ് ബി, സി റോഡുകളെ മെച്ചപ്പെടുത്തുവാൻ ക്രോംപ്ടണ്‍ അതിവേഗം വിന്യസിച്ചു കൊണ്ടിരിക്കുന്ന സൗരോർജ്ജ തെരുവ് വിളക്കുകള്‍ ഇവുടത്തെ സുരക്ഷിതത്വവും മെച്ചപ്പെടുത്തുവാനും കാര്‍ബണ്‍ പുറത്തുവിടല്‍ കുറയ്ക്കുവാനും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുവാനും സാധിക്കുന്നു.
അടുത്ത 5 വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തിന്റെ ഊര്‍ജ്ജ ഉപഭോഗം ഏതാണ്ട് 1.75 എംഡബ്ലിയുഎച്ച് ആയി കുറയ്ക്കുവാന്‍ പോകുന്ന ഈ പദ്ധതി ഗണ്യമാംവിധം കാര്‍ബണ്‍ പുറത്തുവിടല്‍ കുറയ്ക്കുന്നതിനും സഹായിക്കും. സ്ഥാപിക്കുവാനും പരിപാലിക്കുവാനും എളുപ്പമാക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് ഇവ. കൂടുതല്‍ ഹരിതാഭമായ ഭാവിയിലേക്കുള്ള കേരളത്തിന്റെ യാത്രയില്‍ ഇത്തരം സുസ്ഥിര സംരംഭങ്ങളിലൂടെ പങ്കാളികളാകുന്നതില്‍ അഭിമാനമുണ്ടെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യുമര്‍ ഇലക്ട്രിക്കത്സ് ലിമിറ്റഡിന്റെ ലൈറ്റിങ്ങ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡ്ഡുമായ ഷലീന്‍ നായക് പറഞ്ഞു.
This post has already been read 335 times!
Comments are closed.