പൊതു വിവരം

PRESS RELEASE : ഡി എച്ച് എൽ എക്സ്പ്രസ് ദീപാവലി ഓഫറു കൾ പ്രഖ്യാപിച്ചു

ഡി എച്ച് എൽ എക്സ്പ്രസ് ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു

കൊച്ചി : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്‌ട്ര, ആഭ്യന്തര ഔട്ട്‌ബൗണ്ട് ഷിപ്പ്‌മെന്റുകളിൽ ഓഫറുകൾ പ്രഖ്യാപിച്ച് ഡി എച്ച് എൽ എക്സ്പ്രസ്. 2024 നവംബർ 02 വരെയുള്ള ഈ ഓഫറിലൂടെ 3 മുതൽ 25 കിലോഗ്രാം വരെ ഭാരമുള്ള അന്താരാഷ്ട്ര ഷിപ്പ്‌മെന്റുകളിൽ 50% വരെയും 2 മുതൽ 10 കിലോഗ്രാം വരെ ഭാരമുള്ള ആഭ്യന്തര ഷിപ്പ്‌മെന്റുകളിൽ 40% വരെയും കിഴിവ് ലഭ്യമാകും. ഷിപ്മെന്റ് ബുക്ക് ചെയ്യുമ്പോൾ ‘DIWALI50’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ ഈ ഓഫർ നേടാം. ഇന്ത്യയിലുടനീളമുള്ള 650-ലധികം ഡി എച്ച് എൽ എക്സ്പ്രസ് സർവീസ് പോയിന്റുകളിൽ ഈ ഓഫർ ലഭ്യമാണ്. ഗോ ഗ്രീൻ പ്ലസ് സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദ ഷിപ്പിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 1800 11 1345 എന്ന ടോൾ ഫ്രീ നമ്പർ വഴി ഡി എച്ച് എൽ എക്‌സ്പ്രസിനെ ബന്ധപ്പെടുകയോ https://mydhl.express.dhl/in/en/home.html എന്ന ഡി എച്ച് എൽ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

ഞങ്ങളുടെ ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ടവരിലേക്ക് അടുപ്പിക്കുന്ന ഒരു ഓഫർ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഡി എച്ച് എൽ എക്സ്പ്രസ് ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് സന്ദീപ് ജുനേജ പറഞ്ഞു.

Post Comment