ബ്രേക്കിംഗ് ന്യൂസ്

1964 ലാണ് ബിർള ഗ്രൂപ്പ് എന്ന മാർവാഡി കമ്പനി ആലപ്പുഴയിൽ ഒരു നൂൽ നൂൽക്കുന്ന സ്ഥാപനം തുടങ്ങുന്നത്.

dhravidan

1964 ലാണ് ബിർള ഗ്രൂപ്പ് എന്ന മാർവാഡി കമ്പനി ആലപ്പുഴയിൽ ഒരു നൂൽ നൂൽക്കുന്ന സ്ഥാപനം തുടങ്ങുന്നത്.

തീരദേശ മേഖലയിൽ സ്ഥലം വിലയ്ക്കുവാങ്ങി, ഗുണനിലവാരമുള്ള വിദേശ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തു മികച്ച രീതിയിൽ തന്നെ കമ്പനി പ്രവർത്തനം ആരംഭിച്ചു..

ഐക്യകേരള രൂപണീകരണ ശേഷം കേരളം വ്യവസായ സൗഹൃദമാക്കാൻ അന്ന് സംസ്ഥാന അധികാരികളും സർക്കാർ സംവിധാനങ്ങളും ഒപ്പം നിൽക്കുന്ന സാഹചര്യമായിരുന്നു.

തൊഴിൽ ഇല്ലായ്മ അതിരൂക്ഷമായ ആലപ്പുഴ തീരദേശ ഗ്രാമങ്ങളിലെ ചെറുപ്പക്കാർക്ക് “കേരള സ്പിന്നേഴ്സ് “എന്ന പേരിൽ തുടങ്ങിയ ആ കമ്പനി വളരെ വലിയ ആശ്വാസമായിരുന്നു.

എഴുപതുകളുടെ തുടക്കം ആയപ്പോളെക്കും പ്രദേശത്തിൻ്റെ മുഖമുദ്ര തന്നെ മാറ്റി മറിക്കുന്ന രീതിയിൽ കമ്പനി വളർച്ചയും അനുബന്ധ വികസനവും വന്നു ചേർന്നു.
യൂണിറ്റുകൾ പുതിയത് ഓരോ വർഷവും സ്ഥാപിക്കാൻ തുടങ്ങി..
നിലവിലെ ജോലിക്കാർക്ക് ശമ്പളം ഇരട്ടിയാക്കുകയും ധാരാളം പുതിയ തൊഴിലാളികളെ പുതിയതായി ചേർക്കുകയും ചെയ്തു…

എഴുപതുകളുടെ അവസാനങ്ങളിൽ കമ്പനി ലാഭം പതിൻമടങ്ങായതോടെ ജില്ലയിലെ സർക്കാർ ജീവനക്കാരെക്കാളധികം ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന വൻ സ്ഥാപനം തന്നെയായി കേരള സ്പിന്നേഴ്സ് മാറി…

ഫിലിപ്സോ, മർഫിയോ, റേഡിയോ ഇല്ലാത്ത ഒറ്റ തൊഴിലാളി ഭവനം പോലുമുണ്ടായിരുന്നില്ല അന്ന്. തിരഞ്ഞെടുപ്പ് വാർത്തകൾ കേൾക്കുന്നതിനായി സ്‌പിന്നേഴ്സ് തൊഴിലാളിയുടെ വീട്ടുമുറ്റത്ത് പന്തല് കെട്ടി ആള് കൂടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്…

നല്ല അടച്ചുറപ്പുള്ള ഭിത്തി കെട്ടിയ, തെങ്ങിൻ പട്ടികയിൽ ഓട് മേഞ്ഞ, നല്ല മര ഉരുപ്പടികളാൽ തീർത്ത ഫർണിച്ചറുകളുള്ള, നിത്യം സംഗീതം പൊഴിക്കുന്ന പാട്ട് പെട്ടിയുള്ള അതിസുന്ദര തൊഴിലാളി ഭവനങ്ങൾ നാട്ടുവഴികളിൽ അങ്ങുമിങ്ങും ധാരാളമായി ഉയർന്നു വന്നു…

ബെൽബോട്ടം പാൻറും, കറുപ്പിച്ച ചുരുളൻഹിപ്പി മുടിയും, ചുണ്ടൻ വള്ളം കമഴ്ത്തിവെച്ച പോലെയുള്ള നീളൻ മീശയുമായി ഹെർക്കുലീസ് സൈക്കളിൽ വിലസി നടക്കുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ…

ഭർത്താവിൻ്റെ സൈക്കളിൽ തൂക്കിയ അടുക്ക് ചോറ്റുപാത്രത്തിൻ്റെ കിലകില ശബ്ദം കേൾക്കാൻ കാതോർത്തിരിക്കുന്ന വീട്ടമ്മമാർ… ജോലി കഴിഞ്ഞെത്തുന്ന അച്ഛൻ്റെ കൈയ്യിലെ പലഹാരപ്പൊതിയിൽ കണ്ണുംന്നട്ടിരിക്കുന്ന കുഞ്ഞിക്കുരുന്നുകൾ…

അങ്ങനെ ക്ഷാമവും വറുതിയുമില്ലാതെ സ്നേഹോഷ്മളമായ കുടുംബ ജീവിതവും, രാഗസാന്ദ്രമായ സുഹൃത്ബന്ധങ്ങളും ,
സുസ്മേര സുന്ദര ഗ്രാമ്യ ജീവിതവുമായി ആ നാട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

പെട്ടെന്നാണ് ഒരു വാർത്ത കമ്പനിയാകെ പടർന്നത്.. !!!!

അഞ്ച് ശതമാനം പോലും തൊഴിലാളി പ്രാതിനിധ്യം ഇല്ലാത്ത ഒരു കൂട്ടം വിപ്ലവകാരികൾ ബോണസ്സ് വർദ്ധിനവിനായി സമരം തുടങ്ങിയിരിക്കുന്നു. !!!!

നിലവിൽ 7.5 ശതമാനം ബോണസ് ലഭിക്കുന്നുണ്ട്.. അടുത്ത വർഷം 8.5 ആക്കാമെന്ന് കമ്പനി പറഞ്ഞിട്ടുള്ളതുമാണ്…

ഇപ്പോഴത്തെ സ്ഥിതിയിൽ സമീപത്തുള്ള മറ്റൊരു കമ്പനികളും ഇത്രയധികം ബോണസ് കൊടുക്കുന്നുമില്ല…

പക്ഷെ ഫാക്ടറി പരിസരം കലുഷിതമാണ്..

കമാനങ്ങളും നിരത്തുകളും ചുവന്ന കൊടികളാൽ അലംകൃതമായിരിക്കുന്നു.
അടയ്ക്കാതൂണുകളിൽ കെട്ടിയ കോളാമ്പിയിൽ നിന്നും കാർക്കശ്യത്തിൻ്റെ താക്കീതുകളുമായി വിപ്ലവ ഗാനങ്ങൾ ഇടതടവില്ലാതെ ഒഴുകി…

⚠️ പുറത്ത് നിന്നും വന്ന താടിക്കാരായ നേതാക്കൻമാർ തൊഴിൽ അവകാശങ്ങളും തൊഴിൽ ചൂഷണങ്ങളും എണ്ണമിട്ട് ഇഴകീറി വിശദീകരിച്ചു…

ഈ കമ്പനി കൊള്ളലാഭത്തിൽ ആണെന്നും അതിന് ആനുപാതികമായി ബോണസ്സ് ഇവിടെ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു…

ബോണസ്സ് ആരുടെയും ഔദാര്യമല്ലെന്നും അത് തൊഴിലാളിയുടെ അവകാശമാണെന്നും അവർ പ്രസംഗിച്ചു.

ഓണത്തിന് ബോണസിനൊപ്പം വസ്ത്രവും സദ്യയും, ദീപാവലിക്കും ഹോളിക്കും മധുര പാക്കറ്റുകളും ഒക്കെ നൽകുന്നത്, ബോണസ് വർദ്ധനവ് ചോദിക്കുന്നതിൽ നിന്നും മലയാളിയെ പിന്തിരിപ്പിക്കാനുള്ള മാർവാഡി ബുദ്ധിയാണെന്നവർ ആരോപിച്ചു……

ജനങ്ങൾ അത് നിരാകരിച്ച് ഒറ്റക്കെട്ടായി കൂലി വർദ്ധനവിന് വേണ്ടി സമരം ചെയ്യണം എന്നൊക്കെ പറഞ്ഞതോടെ പലരുടെയും മനസ്സിൽ ചാഞ്ചാട്ടം തുടങ്ങി..

ദിവസങ്ങൾക്കുള്ളിൽ അമ്പത് ശതമാനം തൊഴിലാളികളും സമരക്കാർക്ക് ഒപ്പമായി..
പ്രൊഡക്ഷൻ സ്തംഭിക്കാൻ തുടങ്ങി..

മുതലാളിമാരായ നാൽവർ സഹോദരങ്ങൾക്ക് ഇത് എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ലാരുന്നു..

ചെറിയ സമരങ്ങൾ ഒക്കെ ഇടയ്ക്ക് എപ്പോളും ഉണ്ടാകുമെങ്കിലും, അതൊക്കെ അവരുടെ നേതാക്കൻമാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു.
പക്ഷേ ഇത് കമ്പനിയുടെ ടേണോവറും ബാലൻസ് ഷീറ്റുമൊക്കെ പ്രസിദ്ധപ്പെടുത്തി കമ്പനി തന്നെ സ്തംഭിപ്പിക്കുന്നത് എന്തോ ദുഃസൂചനയോടെയുള്ള അട്ടിമറിയുടെ ലക്ഷണമായി അവർക്ക് തോന്നിത്തുടങ്ങി….

പരിഹാരത്തിനായി ഗുജറാത്തിൽ നിന്നും ആർ എം സുറാന എന്ന വിശിഷ്ട വ്യക്തിയെ അവർ ചുമതലപ്പെടുത്തി..

അദ്ദേഹം സമരക്കാരുമായി സംസാരിച്ചു… നിലവിലെ 7.5ശതമാനം ബോണസ്സ് 27 ശതമാനമാക്കി തരാം എന്ന് അറിയിച്ചപ്പോൾ സമരക്കാരൊക്കെയും സ്തബ്ദരായി.

കമ്പനി നല്ല പ്രൊഡക്ഷൻ ടൈമിലാണ് എന്നും വളരെ വലിയ ഓർഡറുകൾ കെട്ടിക്കിടക്കുകയാണെന്നും ദയവായി ഉൽപാദനം സ്തംഭിപ്പിക്കരുതെന്നും തൊഴിലാളികളോട് അഭ്യർത്ഥിച്ചു..

പക്ഷേ വർഷാവർഷം 27 ശതമാനം ബോണസ്സ് എന്നത് വരുന്ന 5 വർഷത്തേയ്ക്ക് ആയിരിക്കുമെന്നും, ഇക്കണ്ട കാലയളവിൽ ഇനി വർദ്ധനവിനായി സമരം ചെയ്യില്ല എന്ന് ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ ഇത് പ്രാബല്യത്തിൽ കൊണ്ടുവരും എന്നും കമ്പനി പ്രതിനിധി അറിയിച്ചു.

വലതുപക്ഷ തൊഴിലാളി യൂണിയനുകൾ ചർച്ചയ്ക്ക് ശേഷം ഈ നിർദ്ദേശം അംഗീകരിച്ചു..

എല്ലാ വർഷവും 27 ശതമാനം ബോണസ് കിട്ടും…… അഞ്ച് വർഷത്തെയ്ക്ക് വർദ്ധനവ് പാടില്ല എന്നല്ലേ ഉള്ളൂ…. തൊഴിലാളികൾക്ക് എന്ത് കൊണ്ടും സാമ്പത്തികമായി മെച്ചമുള്ള തീരുമാനം തന്നെ എന്നവർ വിലയിരുത്തി

🔥 പക്ഷേ വിപ്ലവക്കാർ ഇത് തള്ളി …
ഇത് തട്ടിപ്പാണെന്നു പറഞ്ഞു…

അഞ്ച് വർഷം തൊഴിലാളിയെ ചങ്ങലയിൽ തളച്ചിട്ടാൻ നോക്കുകയാണ് കുത്തകകൾ എന്ന് അവർ അലറി…

കമ്പനിയും വലതുപക്ഷ തൊഴിലാളി സംഘടനാ നേതാക്കളും തമ്മിൽ ഒത്തുകളിയാണ് എന്ന് വ്യാജ പ്രചരണം നടത്തി. ഇൻകിലാബുകൾ കൂടുതൽ കൂടുതൽ രൂക്ഷമായി മുഴങ്ങി….

പക്ഷേ അഫിഡാവിറ്റ് സമർപ്പണത്തിൽ നിന്നും തരിമ്പും പിന്നോട്ടു പോകില്ല എന്ന നിലപാടിൽ കമ്പനിയും ഉറച്ച് നിന്നു…….

ഒടുക്കം സിരകളിൽ വിപ്ലവം മൂത്ത് സർ സിപ്പിയുടെ മൂക്ക് വെട്ടിയ സഖാവിൻ്റെ പൈതൃകത്തിൽപ്പെട്ട ഏതോ ഒരുവൻ മദ്ധ്യസ്ഥ ചർച്ചക്കെത്തിയ ആർഎം സുറാനയെ ആക്രമിച്ചു… !!

ദേഹാസ്വാസ്ഥ്യം കൊണ്ട് അദ്ദേഹം കുഴഞ്ഞ് വീണു.. !!!!

അതോടെ സമരത്തിൻ്റെ ഗതിമാറി…
യൂണിയനും മാനേജ്മെൻ്റും തമ്മിൽ നേർക്കുനേർ പോരാട്ടവും പോലീസ് കേസും കോടതി വ്യവഹാരവുമൊക്കെയായി ..

കേവലം ഒരു മാസം കൊണ്ട് ഒത്തു തീർപ്പാവേണ്ട കേസ് ചുവപ്പ് ഗൂഢാലോചനയിൽ മാസങ്ങൾ നീണ്ടു ….
ഒരു വർഷത്തോളം കമ്പനി അടഞ്ഞ് കിടന്നു. ഓർഡറുകൾ നഷ്ടമായി…
നിർമ്മിച്ച് വെച്ച വസ്തുക്കൾ കയറ്റുമതി ചെയ്യാൻ കഴിയാതെ നശിച്ചു….

അടഞ്ഞു കിടന്ന സമയത്തെ വേതനം നൽകണം എന്ന ആവശ്യം ഉയർത്തി തൊഴിലാളികളെക്കൊണ്ട് വേറെയും കേസ് കൊടുപ്പിച്ചു… വിപ്ലവ പകവീട്ടൽ അതിൻ്റെ സർവ്വസീമകളും ലംഘിച്ച് രാക്ഷസീയതയുടെ രൂക്ഷഭാവമെടുത്തു കഴിഞ്ഞിരിക്കുന്നു.

സാമ്പത്തികമായി കൂപ്പുകുത്തിയ മാനേജ്മെൻറ് ഒടുക്കം ചുവപ്പിനോട് അടിയറവ് പറഞ്ഞ് കിട്ടിയ വിലക്ക് കമ്പനി വിറ്റ് കണ്ണീരൊടെ നാട് വിട്ടു…

ആരും ഏറ്റെടുക്കാതിരുന്ന കമ്പനി വർഷങ്ങളോളം കാട്‌ പിടിച്ചു കിടന്നു..
ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദത്താൽ ഏതാനും വർഷങ്ങൾ മുമ്പ് ഈ കമ്പനി കേരള ടെക്സ്റ്റൈൽസ് വകുപ്പ് ഏറ്റെടുത്തു…

ഇപ്പോൾ കേരളത്തിൻ്റെ നികുതിപണം കാർന്ന് തിന്നുന്ന വെള്ളാനകളെ തീറ്റിപ്പോറ്റാനായി നഷ്ടം സഹിച്ചും കമ്പനി ആയി തുടരുന്നു.”

ഇത് കേവലം ഒരു ഫാക്ടറിയുടെ മാത്രം കഥയാണ്… നൂറുകണക്കിന് കമ്പനികൾ ഇത്തരത്തിൽ ഇവിടെ പൂട്ടിപ്പോയിട്ടുണ്ട്.

നിക്ഷേപ സൗഹൃദ സംസ്‌ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേള്‍ഡ്‌ ബാങ്കിന്റെ “ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌” റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്‌ഥാനത്തിന്റെ പട്ടികയില്‍ കേരളത്തിൻ്റെ സ്ഥാനം എന്തുകൊണ്ട് 28/ 29 ആയി എന്നതിൻ്റെ നേർസാക്ഷ്യമാണ് മുകളിൽ വിവരിച്ചത്…

കേരളത്തിനു പിന്നിൽ തൃപുര മാത്രമേ ഉള്ളു.

PAB റിപ്പാർട്ട് പ്രകാരം കേരളത്തിന് 20000 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ ഇരുപത് വർഷത്തെ അടച്ച്പൂട്ടൽ കൊണ്ട് സംഭവിച്ചിട്ടുണ്ട്…..

കടപ്പാട്: സുജിത് ചന്ദ്ര.

🔒 ചില സത്യങ്ങൾ ഇങ്ങനെയൊക്കെയാണ്. ന്യായീകരിക്കുന്നവർ എന്തു വേണേലും പറഞ്ഞു ന്യായീകരിച്ചോളൂ…. നമ്മുടെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ, അനാവശ്യ യൂണിയൻ സമരങ്ങൾ മൂലം പൂട്ടിപ്പോയ എത്രയെത്രയോ ഫാക്ടറികളുണ്ട്. തൊഴിലാളികൾക്ക് ന്യായമായ ശമ്പളവും അർഹമായ ആനുകൂല്യങ്ങളും കൊടുത്താലും, യൂണിയൻ നേതാക്കളുടെ പിടിവാശി കാരണം അടച്ചുപൂട്ടി തുരുമ്പു പിടിച്ചു നശിച്ചുപോയ നിരവധി ഫാക്ടറികൾ നമ്മുടെ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

വിപ്ലവം തലയ്ക്കകത്തു കേറിക്കൂടിയാൽ, എന്തു വന്നാലും വേണ്ടില്ല, നമ്മുടെ പാർട്ടി കീ ജയ് 💪 എന്ന മർക്കടമുഷ്ടി ചിന്താഗതിയിൽ മാറ്റം വരുത്താതെ കേരളം രക്ഷപെടില്ല.

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും, അനേകായിരം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ജീവിത മർഗ്ഗവുമായി മാറുന്ന തൊഴിലിടങ്ങൾ കേരളത്തിൽ വരും നാളുകളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് സർക്കാർ സംവിധാനങ്ങൾ സപ്പോർട്ട് ചെയ്യണം.

അമ്പതിനായിരം, മുതൽ ഒന്നര ലക്ഷവും, രണ്ടര ലക്ഷവും ശമ്പളം കിട്ടിയിട്ടും ആർത്തികൊണ്ട് കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടിയാൽ, ആറു മാസത്തേക്ക് സസ്‌പെൻഷൻ (സുഖവാസ അവധി) കൊടുത്ത് പിന്നീട് പ്രൊമോഷനും കൊടുത്തു ജോലിയിൽ തിരിച്ചെടുക്കുന്ന സർക്കാരിന്റെ സ്ഥിരം പരിപാടിയും നിർത്തലാക്കണം. അവരെ ജോലിയിൽ നിന്നു ഡിസ്മിസ് ചെയ്തു പുറത്താക്കണം.

ചുമ്മാ കയ്യുംകെട്ടി നോക്കി നിൽക്കുന്നതിനു നോക്കുകൂലി. അതൊക്കെ പൂർണ്ണമായും ഇല്ലാതാക്കണം. ജോലി ചെയ്യുന്നവർക്ക് കൂലി കൊടുക്കണം. അല്ലാതെ, ജോലി ചെയ്യുന്നവനെ നോക്കി നിന്നു ബീഡി വലിക്കുന്നവന് കൂലി കൊടുക്കരുത്.

ആരാണ് ഇതിനെല്ലാം മുൻകൈ എടുക്കേണ്ടത്.?
ഒറ്റവാക്കിൽ ഞാൻ ഉത്തരം പറയാം.
സംസ്ഥാനം ഭരിക്കുന്ന സർക്കാർ തന്നെയാണ്.

കേരളത്തിന്റെ നല്ലൊരു നാളെയ്ക്കു വേണ്ടി,

സെബാസ്റ്റ്യൻ വർക്കി.

50 Comments

  1. wonderful put up, very informative. I wonder why the opposite specialists of this sector do not understand this. You must continue your writing. I’m sure, you’ve a huge readers’ base already!

    Reply
  2. Do you have a spam issue on this website; I also am a blogger, and I was curious about your situation; many of us have developed some nice practices and we are looking to swap strategies with other folks, why not shoot me an email if interested.

    Reply
  3. hi!,I like your writing very so much! share we communicate extra approximately your article on AOL? I require an expert in this space to solve my problem. Maybe that’s you! Having a look forward to look you.

    Reply
  4. Can I just say what a aid to search out somebody who actually is aware of what theyre talking about on the internet. You undoubtedly know find out how to deliver a difficulty to gentle and make it important. More people have to read this and perceive this facet of the story. I cant consider youre not more widespread because you positively have the gift.

    Reply
  5. I would like to thnkx for the efforts you have put in writing this blog. I am hoping the same high-grade blog post from you in the upcoming as well. In fact your creative writing abilities has inspired me to get my own blog now. Really the blogging is spreading its wings quickly. Your write up is a good example of it.

    Reply
  6. I’ve learn some good stuff here. Certainly price bookmarking for revisiting. I surprise how so much attempt you set to make such a fantastic informative web site.

    Reply
  7. I have been absent for a while, but now I remember why I used to love this website. Thanks, I?¦ll try and check back more often. How frequently you update your web site?

    Reply
  8. You really make it seem so easy with your presentation but I find this topic to be really something that I think I would never understand. It seems too complex and very broad for me. I’m looking forward for your next post, I will try to get the hang of it!

    Reply
  9. Excellent beat ! I wish to apprentice while you amend your site, how could i subscribe for a blog site? The account helped me a acceptable deal. I had been a little bit acquainted of this your broadcast offered bright clear concept

    Reply
  10. Merely a smiling visitor here to share the love (:, btw outstanding design and style. “Make the most of your regrets… . To regret deeply is to live afresh.” by Henry David Thoreau.

    Reply
  11. Hello, i believe that i noticed you visited my site thus i came to “return the desire”.I am attempting to find things to enhance my web site!I assume its good enough to make use of some of your ideas!!

    Reply
  12. What’s Happening i am new to this, I stumbled upon this I’ve found It absolutely useful and it has helped me out loads. I hope to contribute & help other users like its aided me. Great job.

    Reply
  13. Undeniably believe that which you stated. Your favorite reason appeared to be on the net the easiest thing to be aware of. I say to you, I certainly get irked while people think about worries that they plainly don’t know about. You managed to hit the nail upon the top and defined out the whole thing without having side-effects , people can take a signal. Will probably be back to get more. Thanks

    Reply
  14. FitSpresso is a natural weight loss supplement that will help you maintain healthy body weight without having to deprive your body of your favorite food or take up exhausting workout routines.

    Reply
  15. Hey there just wanted to give you a brief heads up and let you know a few of the images aren’t loading properly. I’m not sure why but I think its a linking issue. I’ve tried it in two different browsers and both show the same results.

    Reply
  16. I have recently started a site, the information you offer on this site has helped me tremendously. Thanks for all of your time & work. “Men must be taught as if you taught them not, And things unknown proposed as things forgot.” by Alexander Pope.

    Reply
  17. Hello there! Quick question that’s completely off topic. Do you know how to make your site mobile friendly? My website looks weird when viewing from my iphone. I’m trying to find a template or plugin that might be able to fix this issue. If you have any suggestions, please share. Many thanks!

    Reply

Post Comment