പൊതിച്ചോറിൻ്റെ മറവിൽ കഞ്ചാവ് കടത്ത്
ഡി വൈ എഫ് ഐ ക്കാരനെ പിടികൂടി.
കൂത്തുപറമ്പ് പൊതിചോറ് എന്ന വ്യാജേന കഞ്ചാവ് കടത്തുമ്പോൾ എട്ട് കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവർത്തകനെ കൂത്തുപറമ്പ് എക്സസൈസ് സംഘം പിടികൂടി.
വാടകക്ക് വീട് എടുത്ത് മയക്കു മരുന്ന് വിൽപ്പന. 7.950 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ .
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും , കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും , എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 7 കിലോ 950ഗ്രാം കഞ്ചാവുമായി പെരിങ്ങാടി സ്വദേശി എക്സൈസിൻ്റെ പിടിയിലായി . എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് പെരിങ്ങാടി സ്വദേശി ഹിറ മൻസിലിൽ പി അനീസ് മകൻ എൻ കെ അശ്മീർ (29) നെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത് . ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലി കാത്തിരത്തിൻ കീഴിൽ വാടക വീട് കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടത്തുന്ന പ്രധാന കണ്ണിയാണ് എക്സൈസിൻ്റെ പിടിയിലായത് . സംസ്ഥാനത്ത് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിട മയക്കു മരുന്ന് എത്തിച്ചു വിൽപ്പന ചെയ്യുന്നതാണ് ഇയാളുടെ രീതി .
ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയതോടെ കിലോക്കണക്കിന് കഞ്ചാവും മയക്കുമരുന്നുകളും എത്തിച്ച് വൻതുക ലാഭത്തിലാണ് വിൽപ്പന നടത്തുന്നത് .ഇയാളെ ചോദ്യം ചെയ്തതിൽ കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട് .
പ്രിവൻ്റീവ് ഓഫീസർ കെ ശശി കുമാർ , കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് ,എം കെ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ് നരിക്കോടൻ , യു സ്മിനീഷ് , ഡെപ്യൂട്ടി എക്സൈസ് ഷാഡോ ടീമംഗങ്ങളായ കെ ബിനീഷ് , സി കെ സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ തലശ്ശേരി JFCM കോടതിയിൽ ഹാജരാക്കും .തുടർ നടപടികൾ വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതിയിൽ നടക്കും . കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മദ്യ മയക്കു മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു
This post has already been read 5849 times!



Comments are closed.