വായന
എണ്ണമറ്റ തലമുറകൾ ചികഞ്ഞും
വകഞ്ഞും വഴിഞ്ഞൊഴുക്കിയ
ചിന്തകളുടെ അക്ഷയസ്രോതസ്:
പ്രപഞ്ചസത്തയെന്ന മുന്തിരിച്ചാറ്.
നാക്കിൻത്തുമ്പിലേക്കൊഴുകിയ
അക്ഷരഗംഗയെവിരൽത്തുമ്പിലേക്കൊഴുക്കി
സാക്ഷരഭഗീരഥന്മാർ പിതാമഹർക്ക്
ദർഭപുല്ലിൽ തൂകിയ ശാപമോക്ഷം.
സുരാസുരർ പാലാഴിയിൽ
നിന്നും മഥിച്ചെടുത്ത ,നരനെപോലും
അമരനാക്കാനുതകുന്ന അമൃത്:
അറിവൂറും പുസ്തകത്താളുകൾ
ജനപഥത്തിൽനിന്നകന്നും
ജീവിതച്ചൂളയിൽനിന്ന് കവർന്നും
അടയിരുന്നുയിർകൊടുത്തുയർത്തിയ
അമൂർത്തമായനുഭവങ്ങളുടെ അക്ഷയഖനി.
വിതക്കണം കൊരുക്കണം
നാമുഴുതൊരുക്കിയ മനങ്ങളിൽ
വിത്തുകൾ നിശ്ചയം മാറിടും മനോ വിത്തമായ് മമ ഹൃത്തടങ്ങളിൽ.
ആർ .കെ .പൊന്നാനി
This post has already been read 1980 times!
Comments are closed.