വിധവകളും വിവാഹമോചിതകളും പിതൃഗൃഹങ്ങളിലും ശരണാലയങ്ങളിലും ബന്ധുഗൃഹങ്ങളിലും അഭയം പ്രാപിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്ക് ഒരാശ്രയമെന്ന നിലയിൽ ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള  നിയമം 2005 നീതി ന്യായ വ്യവസ്ഥയിലേക്ക് കടന്നുവരുന്നത് . ഈ നിയമത്തിന്റെ 2(s) വകുപ്പിൽ പങ്കിട്ട് പാർത്ത ഗൃഹമെന്നതിന്…

  സൈബറിടങ്ങളിലെ കുട്ടികൾ നമ്മുടെ കുട്ടികൾ ഇന്ന് വസിക്കുന്നത് ഇന്റർനെറ്റ് ലോകത്താണ്.ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും മാത്രമാണവർ നമുക്കരികിലെത്തുന്നത്.സൈബറിടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? ഈ ലോക്ഡൗൺ കാലത്ത് വീടിനുള്ളിൽ സുരക്ഷിതരെന്ന് നാം കരുതുന്ന കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ…

യത്ര നാര്യസ്തു പൂജ്യന്തേ തത്ര രമന്തേ ദേവത : ഭർത്തോ രക്ഷതി യൗവനേ എന്നിങ്ങനെയുള്ള ആർഷഭാരതത്തിലെ മോഹനം വാഗ്ദാനങ്ങൾ കേട്ട് മംഗല്യസൂത്രം ധരിക്കുന്ന പതിവ്രതകളുടെ അവകാശങ്ങൾ അകത്തളങ്ങളിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ? അച്ഛനമ്മമാരുടെ യും സഹോദരങ്ങളുടെയും പൊന്നോമനയായി വളർന്ന് ‘ ഏകപത്നീവ്രതൻ ശ്രീരാമന്റെ അവതാരമാണ്…

ആർഷഭാരതസംസ്കാരത്തിൽ മാതാപിതാക്കളുടെ സ്ഥാനം ദേവന്മാർക്ക് തുല്യമായി പരിഗണിയ്ക്കപ്പെടുന്നുണ്ടെങ്കിലും ഗതിവേഗമേറുന്ന ജീവിതത്തിൽ ഏകാന്ത തടവുകൾക്കാണ് അവർ വിധിക്കപ്പെടുന്നത്.അറുപത് വയസ്സ് പൂർത്തിയാകുന്നതോടെ മുതിർന്ന പൗരൻ എന്ന അലങ്കാരം വന്നു ചേരുന്ന വ്യക്തികൾ പാർശ്വവത്കരിക്കപ്പെടുകയാണ് കുടുംബബന്ധങ്ങളിലും പൊതുയിടങ്ങളിലും . .ജീവിതത്തിന്റെ നല്ല നാളുകളിൽ നേടിയ സൗകര്യങ്ങളും…

കുട്ടികളുടെ ന്യായാധിപന്മാർ മാനവവിഭവശേഷിയുടെ ഏറ്റവും അമൂല്യമായ സ്ഥിരനിക്ഷേപമാണ് കുട്ടികൾ.സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുസ്ഥിരത കൈവരുന്നത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ്.18 വയസ്സ് പൂർത്തിയാകാത്ത വ്യക്തി എന്നതാണ് കുട്ടി യുടെ നിയമപരമായ നിർവ്വചനം. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്രകരാർ UNCRC കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങൾ…

സ്ത്രീകൾ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാകണമെന്ന കരുതലോടെ കരുതലോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച CEDAW അന്താരാഷ്ട്ര കരാർ 09/07/1993 ൽ ഇന്ത്യ അംഗീകരിച്ചു. ഭരണഘടനയിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും സ്ത്രീ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിലും 1997 ൽ സുപ്രീം കോടതി…