സാഫല്ല്യം    ഈ ലോകം വിട്ടു പോകുമ്പോൾ എന്റെ ഓർമ്മയ്ക്കായെന്തെങ്കിലും വേണം , ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരേയുള്ളു…. എന്റേതെന്ന് പറയുന്ന ഒന്ന് . എന്നെ ഓർക്കുന്നു എന്ന് വിളിച്ചു പറയുന്ന ഒന്ന് . ഒരു പ്രതീകം .. ഞാനുമിവിടെ ജീവിച്ചിരുന്നു എന്നറിയിക്കാൻ .…

കവിത ഒരു പുലപ്പാട്ട് ഒരുക്കൂട്ടാനോടിവായോ ഉടുമുണ്ടുടുത്തുതായോ ഉടുമുണ്ടുടുത്തുകൊണ്ട് വഴിയോരക്കാഴ്ച്ച കാണാം. വഴിയോരം തോറുമങ്ങ് പരവതാനി വിരിച്ചിട്ട് വഴിയോരം തോറുമങ്ങ് വരിയായി നിന്നിടേണം. മന്ത്രിയാള് വന്നിടുമ്പോൾ വരയായി മാറിടേണം. കുരുടന്മാർ വന്നിറങ്ങി തുറുകണ്ണാൽ നോക്കുന്നേരം വരിയായി നിന്ന് വീണ്ടും കുഴലൂതി വിളിച്ചിടേണം. പതിനേഴു…

പെണ്ണ് ബീജമായി ഞാൻ രൂപം കൊണ്ടപ്പോഴും അമ്മയുടെ ഉദരത്തിൽ ഞാൻ വളർന്നപ്പോഴും, അറിഞ്ഞില്ല ഞാൻ ആര് എന്ന സത്യം. ഒരുനാൾ ആരോ എന്നെ പുറത്തെടുത്തു, അന്ന് എൻ ജനനം രേഖപ്പെടുത്തി. പെണ്ണ് !പെൺകുഞ്ഞിവൾ, ഞാൻ വെറുമൊരു പെണ്ണായിരുന്നു. കൂട്ടം കൂടിനിന്നവർ എല്ലാം…

കണ്ണുപൊത്തിക്കളി കളികളൊക്കെയും കാട്ടുമുല്ല പൂത്തകാവിനടുത്തായിരുന്നു കളിക്കൂട്ടുകാരൻ അച്ഛനായിരുന്നു കണ്ണു പൊത്തിക്കളിയിൽ ഞാൻ കാക്കയായിരുന്നു ഒന്ന്, രണ്ട്, മൂന്ന്…..പത്തെണ്ണി ഒളിച്ച,യച്ഛനെ തിരയാൻ പോകും കള്ളിമുള്ളിനുള്ളിൽവരെ കാക്കതിരയും കണ്ടു കിട്ടില്ല ഒരിക്കലും, സാറ്റ് പറഞ്ഞ് – അടുത്തുള്ള സീറ്റിലിരിപ്പാകും അച്ഛൻ. അന്നുമാദ്യം നറുക്ക് വീണതെനിക്ക്…

ഞാനുമൊന്ന് പാടട്ടെ സുനിൽരാജ്സത്യ എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം- എല്ലാരും കേൾക്കുന്നപാട്ട് വേണം! താളത്തിൽ പാടണം, തകിൽകൊട്ടി പാടണം- തളരാത്ത നിങ്ങളെൻ കൂട്ടാവണം! പാട്ടിൽ തേനൂറണം,പാടം പൂത്താടണം- പട്ടിണിത്തീയൊന്നണഞ്ഞ്പോണം! പതിനാറ് പൊൻപണം, പലനാളായ് നേടണം- പാലത്തറയില് നേർച്ച വേണം ! പാട്ടിൽ…

ആത്മനൊമ്പരം ….. പഞ്ചവർണക്കിളിത്തത്തേ പറന്നുവന്നാലും എൻ ഹൃത്ത ടത്തിൽവന്നിരുന്നാലും ഒത്തിരി കാര്യങ്ങൾ ചൊല്ലാനുണ്ടെനിക്കിന്ന് പലനാൾ മുന്നേ നിന്നെ ഞാൻ സ്വർണപഞ്ജരത്തിൽ അടച്ചില്ലയോ എന്തായിരുന്നു അന്ന് നിൻ മനസിൽ അനന്തവിഹായസിൽ പാറി പറക്കാൻ കൊതിച്ചുവോ ഇന്ന് ഞാൻ അറിയുന്നു എൻ കിളിതത്തേ ബന്ധനത്തിൻ…

വില്പനക്ക്‌വയ്ക്കുന്നു. എന്റെ ഗർഭപാത്രത്തെ പത്തുമാസത്തേക്ക്… നെറികേടാണെന്നറിഞ്ഞിട്ടും നെറികെട്ട സ്വപ്നങ്ങൾക്ക് നിറം പകരുവാൻ ഉദരത്തിലെ രാസമാറ്റതിന്ന് വിലയിട്ടുഞാൻ.. ഉടയാട അഴിച്ചില്ല ഉടലു പിനണച്ചില്ല കാമം നുരച്ചില്ല പ്രണയവും പകർന്നില്ല.. ആരുടെയോ സ്വപ്നങ്ങളെന്നിൽ ഭ്രൂണമായികിളിർക്കുന്നു.. നോവറിഞ്ഞില്ല. നൊന്തു പെറ്റില്ല. മുലയൂട്ടിയില്ല. മുത്തം കൊടുത്തില്ല. താരാട്ടു…

കരയായ് കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം. റീന മണികണ്ഠൻ

ഹിന്ദി കവിത തീയ്ക്കായി യാചിക്കുന്നു !! രാംധാരി സിംഗ് ദിങ്കർ മങ്ങിയ ദിശകൾ തകർന്ന ചിഹ്നത്തിൽ നിന്ന് പുക വരാൻ തുടങ്ങി ആരോ എന്നോട് പറയുന്നു, ഇന്ന് എന്താണ് സംഭവിക്കുന്നത് എന്തുകൊണ്ടാണ് കറുപ്പിൽ വേഗത്തിൽ ഉറങ്ങുന്നത് വായിൽ മറയ്ക്കുന്നു ദാതാവ് എന്നെ…

  കവിത എന്നെ മറക്കുക: പാബ്ലോ നെരൂദ നീ അറിയണമെന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു ഒരു കാര്യം. ഇത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാം: ഞാൻനോക്കുകയാണെങ്കിൽ ക്രിസ്റ്റൽ ചന്ദ്രനിൽ, ചുവ ന്ന ശാഖയിൽ എന്റെ വിൻഡോയിലെ മന്ദഗതിയിലുള്ള ശരത്കാലത്തിന്റെ, ഞാൻ തൊട്ടാൽ തീയുടെ സമീപം നിഷ്കളങ്കമായ…