സാഫല്ല്യം
ഈ ലോകം വിട്ടു പോകുമ്പോൾ
എന്റെ
ഓർമ്മയ്ക്കായെന്തെങ്കിലും
വേണം ,
ഉണ്ടാവണം
എന്നാഗ്രഹിക്കുന്നവരേയുള്ളു….
എന്റേതെന്ന് പറയുന്ന
ഒന്ന് .
എന്നെ ഓർക്കുന്നു എന്ന്
വിളിച്ചു പറയുന്ന ഒന്ന് .
ഒരു പ്രതീകം ..
ഞാനുമിവിടെ
ജീവിച്ചിരുന്നു
എന്നറിയിക്കാൻ .
എന്റെ കുഞ്ഞുങ്ങൾ
ഞാൻ നട്ട മരങ്ങൾ
എന്നിങ്ങനെയെന്തെങ്കിലും .
ഞാനില്ലാത്ത അവസ്ഥയിൽ
എന്റെ പേർ വിളിച്ചു
കരയുന്ന
ഒരു നന്മ മരം നടണമെനിക്ക് .
പുസ്തകത്താളിലൊരു മരം
അക്ഷരങ്ങൾ കൊണ്ട് സേചനം .
ജീവശ്വാസം വളം
അത് ലോകത്തോട് വിളിച്ചു
പറയണം
ഇവിടെ സ്നേഹത്തിനെന്തായിരുന്നു
നന്മകൾക്കെന്തായിരുന്നു
വിലയെന്ന് !!
ഞാനില്ലാതായിക്കഴിഞ്ഞാലും
ഒരു കാറ്റിലുമുലയാതെയത്
വിളിച്ചു കുവണം…
~~~~~~~~~~~~~~~
ഗിരീഷ് വർമ്മ ബാലുശ്ശേരി
This post has already been read 2868 times!



Comments are closed.