കവിതകൾ

ആത്മനൊമ്പരം

poem
Maneesha Sreenivasan

ആത്മനൊമ്പരം
…..
പഞ്ചവർണക്കിളിത്തത്തേ പറന്നുവന്നാലും
എൻ ഹൃത്ത ടത്തിൽവന്നിരുന്നാലും
ഒത്തിരി കാര്യങ്ങൾ ചൊല്ലാനുണ്ടെനിക്കിന്ന്
പലനാൾ മുന്നേ നിന്നെ ഞാൻ സ്വർണപഞ്ജരത്തിൽ അടച്ചില്ലയോ
എന്തായിരുന്നു അന്ന് നിൻ മനസിൽ
അനന്തവിഹായസിൽ പാറി പറക്കാൻ കൊതിച്ചുവോ
ഇന്ന് ഞാൻ അറിയുന്നു എൻ കിളിതത്തേ
ബന്ധനത്തിൻ നൊമ്പരം
അന്ന് ഞാൻ ഓർത്തതില്ല
പ്രപഞ്ചശക്തി കാലത്തിൻ
കണക്കു ചോദിക്കുമെന്നതും
കൂട്ടിൽ അടക്കപ്പെടുമെന്നതും
നീയറിയുന്നുവോകിളി തത്തേ
എൻ ആത്മനൊമ്പരം
പ്രിയകൂട്ടുകാരെ ഒരു നോക്കു കാണുവാൻ
ആർത്തുല്ലസിച്ചു
പാറി കളിച്ചിടാൻ
പൂർവകാല സ്‌മൃതികളിൽ മുങ്ങി മനം വിങ്ങുന്നു
ഹൃദയ താളം ചെവിയിൽ മുഴങ്ങുന്നു
ഈ ബന്ധനത്തിൻ
വേലി തകർത്തു
ചിറകു വിരിച്ചു
അനന്തതയിലേക്ക്
പറന്നുയരാൻ
ഞാനും വരട്ടയോ കിളിതത്തേ
എൻ പഞ്ചവർണക്കിളി തത്തേ…..

മനീഷ ശ്രീനിവാസൻ

This post has already been read 2602 times!

Comments are closed.