വില്പനക്ക്‌വയ്ക്കുന്നു.
എന്റെ ഗർഭപാത്രത്തെ
പത്തുമാസത്തേക്ക്…
നെറികേടാണെന്നറിഞ്ഞിട്ടും
നെറികെട്ട
സ്വപ്നങ്ങൾക്ക്
നിറം പകരുവാൻ
ഉദരത്തിലെ
രാസമാറ്റതിന്ന്
വിലയിട്ടുഞാൻ..
ഉടയാട അഴിച്ചില്ല
ഉടലു പിനണച്ചില്ല
കാമം നുരച്ചില്ല
പ്രണയവും
പകർന്നില്ല..
ആരുടെയോ
സ്വപ്നങ്ങളെന്നിൽ ഭ്രൂണമായികിളിർക്കുന്നു..
നോവറിഞ്ഞില്ല.
നൊന്തു പെറ്റില്ല.
മുലയൂട്ടിയില്ല.
മുത്തം കൊടുത്തില്ല.
താരാട്ടു പാടിയില്ല.
നെഞ്ചത്ത് ഉറക്കിയില്ല.
എന്നിട്ടുമെന്തെ…
ഞാനും അമ്മയായി.
ഭൂമിയിലെ
സ്വർഗ്ഗം പെറ്റമ്മയാണെന്നറിഞ്ഞിട്ടും.
ഒരുമാത്രപോലും
കാണാതെ
ചോര വറ്റുന്നതിന്
മുൻപേ…
അറുത്തു മാറ്റി
ബന്ധങ്ങൾ.
നെറികേടുകളെനിക്കിന്ന്.
നോവുകളായിടുന്നു.
അരുമയാം
പൈതലിനെ
കാണാതെ
നീറുന്നു നെഞ്ചകം…
കാണുവാനേറെ
കൊതിയുണ്ടതെങ്കിലും.
എവിടെയാണെന്നറിയില്ല..
ആരുടേതാണെന്നറിയില്ല
സ്വപ്നത്തിലൊക്കെയും
ആരും കൊതിക്കുമെൻ
കുഞ്ഞിനെ കാണും..
കളിവീടൊന്നു
നെഞ്ചത്തൊരുക്കും.
പിച്ചവെക്കുന്നു
പൈതലെൻ
മനസ്സിൽ…
ചാന്തൊന്ന് തൊട്ടു
കണ്ണൊന്നു എഴുതി
തെരുതെരെ
ഉമ്മകൾവച്ചു
തരാട്ട്പാടട്ടെ….
ചുടു മുലപ്പാലിൻ
ഗന്ധമറിയാതെ…
കുഞ്ഞിളം മനസ്
നൊന്തിടുമ്പോൾ..
അഭയം നൽകേണ്ട
ഞാനിന്ന്.
അഭയാർത്ഥിയാകുന്നു.
പാപിയാണിന്ന് ഞാൻ
കല്ലെറിയരുതെന്നെ..
മാപ്പുനൽകൂ..
This post has already been read 4906 times!
Comments are closed.