അയാൾ കയ്യിലെ കനം തൂങ്ങിയ ഫയൽ വകവെക്കാതെ ഗോവണി കയറാൻ വിഷമിക്കുന്ന ഭാര്യയുടെ കൈ പിടിച്ച് അയാളോട് ചേർത്ത് നടത്തി,, നര പാഞ്ഞ താടിയും മുടിയും ഒതുക്കി ചീകി വെച്ചിരുന്ന ആ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല… അലസമായ് ചുറ്റിയ സാരിയും…

“ചേതന.. ഓണക്കോടി മേടിച്ചോ അച്ഛനുമമ്മയ്ക്കും?”ഓഫീസിൽ നിന്നിറങ്ങുമ്പോൾ സുഹൃത്ത് ചോദിച്ചു. “മേടിച്ചു” “നിനക്കുള്ളതോ? ““അവർ മേടിക്കും- അച്ഛനുമമ്മയും.. “ “പായസം ആര് വയ്ക്കും? അമ്മയോ നീയോ?” “ഞാൻ വയ്ക്കും . അമ്മ സദ്യക്ക് കറിയുണ്ടാക്കി ക്ഷീണിച്ചിരിക്കയാവില്ലേ? “ “സദ്യ കഴിഞ്ഞ് കറങ്ങാൻ പോകില്ലേ?…

സമയം 3 മണി ആവാറായി അന്ത്രു പോക്കറ്റിൽ കയ്യിട്ടു. രാവിലെ പാലും ഒരു പാക്കറ്റ് ബിസ്കറ്റും വാങ്ങി ബാക്കി പത്തിന്റെയും അഞ്ചിന്റെയും ഓരോ നോട്ടും ഒരു രൂപ നാണയവും അങ്ങനെ 16 രൂപ. ഇതുകൊണ്ട് എന്താവാൻ? പൈസ തിരിച്ചു മറിച്ചും നോക്കി…

എന്താ അമ്മയുടെ പേര് ?’ കടൽക്കരയിലെ ചൂടേറ്റ് ദ്രവിച്ച സിമൻറ് ബെഞ്ചിൽ ,വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന വൃദ്ധയോട് പോലീസുകാർ ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരുന്നു. നീണ്ടു വിളറി വെളുത്തു വിറയ്ക്കുന്ന കൈവിരലുകൾ ഓരോന്നായി മടക്കി എന്തൊക്കെയോ ഓർത്തെടുക്കാനൊരു വിഫല ശ്രമം നടത്തി വൃദ്ധ…

വീട്ടിലെ പട്ടി മിണ്ടാതായിട്ട് നാളുകളായി . തല താഴ്ത്തി കൂട്ടിൽ ഒരേ കിടപ്പ് . ഭക്ഷണം കഴിക്കുന്നത് വലപ്പോഴും മാത്രം . കണ്ണുകൾ പടിയിലേക്ക് തന്നെയാണ് . ഭാര്യയും ,മകളും വലിയ ആധിയിലാണ് . അവരുടെ ചോദ്യങ്ങളൊന്നും അവൻ ഗൗനിക്കുന്നേയില്ല .…