തെരഞ്ഞെടുപ്പ് പ്രചാരണം തീർന്നു. പൊടിക്കാറ്റുയർത്തിയ വഴിത്താരകളിലെങ്ങും ഉയർന്നു പാറിയും, ചീറിപ്പാഞ്ഞ വാഹനങ്ങളിൽ പാറിക്കളിച്ചും, പാവപ്പെട്ടവൻ്റെ മോചന ചിഹ്നങ്ങളാടിയ വർണ്ണപ്പതാകകളെല്ലാം പ്രചാരണം കഴിഞ്ഞതോടെ വെളുത്തേടൻ്റെ മുറ്റത്തെത്തി കുമിഞ്ഞു കൂടി.
തെരഞ്ഞെടുപ്പിനും, ഫലമറിയുന്നതിനും, മൂന്ന് ദിവസത്തെ സമയമുണ്ട്. അപ്പോഴേക്കും അലക്കി വൃത്തിയായി കിട്ടണം. നാടു ഭരിക്കേണ്ടവരുടെ കല്പനയാണ്.
വെളുത്തേടൻ അലക്കു തുടങ്ങി.
മതേതര-ജനാധിപത്യം കാത്തു സൂക്ഷിക്കേണ്ടവ, സാമൂഹിക നീതിക്ക് പൊരുതേണ്ടവ, അദ്ധ്വാനവർഗത്തിൻ്റെ ആശാകേന്ദ്രമാകേണ്ടവ, പാരമ്പര്യവും, സമാധാനവും സംരക്ഷിക്കേണ്ടവ, കൊടികളോരോന്നും നിറം നോക്കി തരം തിരിച്ചു തന്നെ വെളുത്തേടൻ അലക്കു തുടങ്ങി.
ഒരത്ഭുതമുണ്ടായില്ല…!
അലക്കിക്കഴിഞ്ഞപ്പോൾ നിറങ്ങളെല്ലാം അസ്തമിച്ച് എല്ലാ കൊടികൾക്കും ഒറ്റ നിറം.
വെളുത്തേടൻ തലയിൽ കൈവച്ച് നിലവിളിച്ചു പോയി…
….ൻ്റെ… ദൈവങ്ങളേ…
ഞാനിതെങ്ങനെ വേർതിരിച്ചു കൊടുക്കും.
റഷീദ് കുമരംപുത്തൂർ
9447840889.
This post has already been read 1436 times!
Comments are closed.