അഭിമുഖം പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

എനിക്കും ചിലതു പറയാനുണ്ട് .. രഹ്ന ഫാത്തിമ

പ്രമുഖ ആക്ടിവിസ്റ്റും നിലപാടുകളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ രഹ്ന ഫാത്തിമയുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ രാമദാസ് കതിരുർ നടത്തിയ ഓൺ ലൈൻ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ

 

  • രഹ്ന എന്ത് കൊണ്ട് വേട്ടയാടപ്പെടുന്നു

നമുക്കറിയാം ഓരോ സമയത്തും പാരമ്പര്യം സംസ്കാരം എന്നൊക്കെ പറയുന്ന സംഭവങ്ങൾ പലപ്പോഴും ജാതിയതക്കും ഫാസിസത്തിനും ഒക്കെ താങ്ങായി ഇരുന്നതാണ്. ഇതിന്നൊക്കെ എതിരെ ഇപ്പൊ നമ്മൾ പ്രവർത്തിക്കേണ്ട അവസ്ഥയാണ്. അത് മാത്രം അല്ല, പണ്ട് കാലങ്ങളിൽ ഏതെങ്കിലും ഒരു വിഭാഗം തൊഴിൽ ചെയ്യുന്നവർ, അവരുടെ മക്കൾ അത് മാത്രമേ ചെയ്യാൻ പാടുള്ളു, അതിന് മുകളിലേക്ക് പഠിക്കാൻ പാടില്ല അങ്ങനെ ഒക്കെയുള്ള കുറെ കർക്കശ നിയമങ്ങൾ ആയിരുന്നു ആളുകൾ സംസ്കാരത്തിന്റെ പേരിൽ ചിന്തിച്ചു കൂട്ടി പിന്തുടർന്ന് പോയിരുന്നത്. അതിനൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. അതിനൊക്കെ മാറ്റം വരുത്തുമ്പോഴും അവിടെ സ്ത്രീയുടെ കാര്യത്തിൽ മാത്രം അങ്ങനെ ഒരു മാറ്റാത്തെ ഉൾക്കൊള്ളാൻ തയ്യാറാവാത്തത് എന്തെന്നാണ് ഇപ്പോഴും ഫോക്കസ് ചെയ്ത് പറയേണ്ടി വരുന്നത്. അപ്പോൾ, ഇവിടെ ഏറ്റവും നന്നായിട്ട് പറയാൻ അറിയുന്നത് സ്ത്രീകൾക്ക് തന്നെയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒന്നിച്ചു നിൽക്കേണ്ടതും പറയേണ്ടത് സ്ത്രീകൾ തന്നെയാണ്. ഒരു സ്ത്രീയുടെ വിഷമം മനസ്സിലാവുക മറ്റൊരു സ്ത്രീക്കാണ് എന്നാണ് ഞാൻ എപ്പോഴും പറയാറ്, ഞാൻ മനസ്സിലാക്കിയതും അങ്ങനെ തന്നെയാണ്. പിന്നെ, ഫെമിനിസം പറയുന്ന പുരുഷന്മാർ ഉണ്ട്. അവർക്ക് നമ്മളെ സപ്പോർട്ട് ചെയ്യാൻ പറ്റും. ഒരു സ്ത്രീയുടെ ആംഗിൾ ൽ നിന്നും ചിന്തിക്കുന്ന പുരുഷന്മാർക്ക് സപ്പോർട്ട് ചെയ്യാൻ പറ്റും. എങ്കിൽ പോലും സ്ത്രീകളുടെ വിഷയം എപ്പോഴും അഡ്രെസ്സ് ചെയ്യേണ്ടത്, ഇങ്ങനെയുള്ള ഈ സംസ്കാരത്തിന്റെ പേരിലും ആചാരത്തിന്റെ പേരിലും പാരമ്പര്യത്തിന്റെ പേരിലും എപ്പോഴും എല്ലാ കാര്യവും ഫോളോ ചെയ്യേണ്ടതും, അതിന്റെ അന്തസ്സ് കാക്കേണ്ടതും ഒക്കെ സ്ത്രീ മാത്രം ആവേണ്ടി വരുമ്പോൾ ഉണ്ടാകുന്നതാണ് പ്രശ്നം. സ്ത്രീകളെ അടക്കി നിർത്താൻ വേണ്ടി മാത്രം ഉള്ളത് പോലെയാണ് ഇങ്ങനത്തെ കുറെ സംഭവങ്ങൾ നിൽക്കുന്നത് .

  • ഇത് തന്നെയാണ് നമ്മുടെ മുഖ്യധാരാ ഫെമിനിസ്റ്റുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്, വളരെ കാലമായി. എന്നാൽ ഇവരാരെയും ശബരിമല ഇഷ്യൂ ൽ എവിടെയും മുന്നോട്ട് വന്നതായി കാണാൻ കഴിഞ്ഞിട്ടില്ല.

പലപ്പോഴും ഇവർക്ക് സേഫ് സോണിൽ നിന്ന് കൊണ്ട് ചെയ്യാൻ മാത്രമേ സാഹചര്യം ഉള്ളു. ഇത്രയധികം സ്വാതന്ത്ര്യം സംസാരിക്കുമ്പോഴും അതിന് വേണ്ടി പ്രവർത്തിക്കുകയും ഒക്കെ ചെയ്യുമ്പോഴും ഇവരും എത്രത്തോളം സ്വാതന്ത്ര്യരാണ്? അല്ലെങ്കിൽ അവരുടേതായ സ്വന്തം നിലാപാടെടുത്ത് ഈ പറയുന്ന കുടുംബം എന്ന ചട്ടക്കൂടിൽ നിന്നും പുറത്തിറങ്ങാൻ എത്ര പേർക്ക് പറ്റുന്നുണ്ട്? ഒരു വിഷയം ശബ്ദിച്ചു പുറത്തിറങ്ങി കഴിഞ്ഞാൽ വീട്ടിൽ നിന്നും പുറത്താകുമോ എന്നുള്ള ഭയത്തിൽ നിന്നും മാത്രമേ പലപ്പോഴും രാഷ്ട്രീയം പോലും പുറത്ത് പറയാൻ പറ്റുള്ളൂ എന്നൊരു സാമൂഹിക സാഹചര്യം ഉണ്ടവർക്ക്. അവരെ നമ്മക്ക് ഒറ്റയടിക്ക് കുറ്റപ്പെടുത്താൻ പറ്റില്ല. നിലനിൽപ്പിന്റെ പ്രശ്നവും വീട്ടീന്ന് പുറത്താവുമോ എന്ന ഭയവും തിരിച്ചു പൊരുതേണ്ടി വരും എന്നതൊക്കെ അവർക്ക് ചിന്തിക്കാതിരിക്കാൻ പറ്റില്ല. സമൂഹം സൃഷ്ടിച്ചൊരു വേലിയിൽ നിന്ന് കൊണ്ട് മാത്രമാണ് പലപ്പോഴും ഇവർക്ക് എഴുതേണ്ടത് എഴുതുന്നതും, പറയേണ്ടത് പറയുന്നതും മറ്റുള്ളവരെ സപ്പോർട്ട് ചെയ്യുന്നതും. ഇത്രയൊക്കെ അല്ലെ ഇവർക്ക് ചെയ്യാൻ പറ്റൂ. അതിനുള്ള സാഹചര്യം മാത്രമേ ഇവർക്കുള്ളു.

  • അത്തരമാളുകളെ വിശ്വസിച്ചു എങ്ങനെയാണ് നമ്മുക്ക് ഒരു നിലപാട് സ്വീകരിച്ചു സമൂഹത്തിൽ ഇറങ്ങാൻ പറ്റുക?

അത് ഈ പറഞ്ഞത് പോലെ സാമൂഹിക സാഹചര്യങ്ങൾക്ക് മാറ്റം വരാൻ ആണെല്ലോ നമ്മളൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. അപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ സാമൂഹിക സാഹചര്യത്തിന് മാറ്റം വരണം എന്നുണ്ടെങ്കിൽ എന്തെങ്കിലും ഒരു സ്റ്റെപ് കൂടി വേണം എന്നുള്ളത് ഇവർ ഓരോരുത്തരും ഉൾക്കൊള്ളുകയും അതിന് വേണ്ടി ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് ചലനങ്ങൾ തുടങ്ങുകയും വേണം. ഇന്നും പൊതുയിടത്ത് സ്ത്രീക്ക് ഒറ്റക്കൊരു സ്റ്റാൻഡ് എടുക്കാൻ പറ്റുന്നില്ല എന്ന് കൂടി ഉണ്ട്.

  • നിങ്ങളെ ബന്ധപ്പെട്ടതും പൊതുവിഷയമായിട്ടുള്ള ദാർശിനികമായിട്ടുള്ള ചോദ്യമാണ് , ആണും പെണ്ണും തമ്മിലുള്ള ബന്ധം ലൈംഗികത തന്നെ ആയിരിക്കണം. മാതൃത്വം എന്ന് പറയുന്നത് കപടതയാണ്. സ്ത്രീയുടെ നഗ്നത കാണാൻ ലൈംഗിക ചോധന വരില്ല സ്വന്തം മകന് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?

    സ്വാഭാവികം ആയിട്ട് തന്നെ ഓപ്പോസിറ്റ് സെക്സ് നെ ആകർഷിക്കുക എന്നുള്ളത് എല്ലാവരുടെയും ലൈംഗികമായുള്ള ശരീരത്തിന്റെ ആവശ്യമാണ്‌. പക്ഷെ അതിന് നമ്മൾ ഒരാളെ ആക്രമിക്കുക അല്ലല്ലോ ചെയ്യേണ്ടത്. ഒരിക്കലും തന്റെ ലൈംഗികമായ ആവശ്യങ്ങൾക്ക് വേണ്ടി മറ്റൊരാളെ ആക്രമിക്കുക അല്ല ചെയ്യേണ്ടത്. പിന്നെ തന്നിൽ നിന്നും വ്യത്യസ്തമായിട്ട് മറ്റു ശരീരത്തിൽ ഇത്രയേ ഉള്ളു, അതിനെ നേടിയെടുക്കുകയല്ല, രണ്ട് പേർക്കും താൽപ്പര്യത്തിലേക്ക് എത്തി ലൈംഗികതയിലേക്ക് വരുക എന്നാണ് വേണ്ടത്. തനിക്കിഷ്ടപ്പെട്ട ഒരാളെ നേടിയെടുക്കുക, ആക്രമിക്കുക എന്നുള്ള രീതിയിലൊക്കെയാണ് നമ്മുടെ സമൂഹം പൊയ്‌കൊണ്ടിരിക്കുന്നത്. അപ്പോൾ അതിനൊരു മാറ്റം വേണം എന്നുണ്ടെങ്കിൽ വീട്ടിൽ നിന്ന് തന്നെ ആ ഒരു വിവേചനം ഇല്ലാത്ത അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന്, സ്ത്രീയുടെ ശരീരം എന്തെന്ന് അമ്മയിൽ നിന്നും തന്നെ പഠിച്ചു വളരണം എന്ന് പറയുന്നത് അത് കൊണ്ടാണ്. അങ്ങനെ പഠിച്ചു വളർന്ന ഒരാൾക്ക് സ്ത്രീയോട് ലൈംഗിക ആകർഷണം ഉണ്ടാവില്ല എന്നല്ല, അട്ട്രാക്ഷൻ എപ്പോഴും അങ്ങനെ തന്നെ ഉണ്ടാകും. എന്നാൽ ആക്രമിച്ചു കീഴടക്കാൻ ഉള്ള ചിന്ത വരില്ല എന്നാണ്.

  • നമ്മുടെ ജനിതക വർഗ്ഗത്തിന് നിലനിൽക്കണ്ടേ

അതെ, നമ്മുടെ അടിസ്ഥാനം എന്ന് തന്നെ പറയുന്നത് പ്രത്യുത്‌പാദനത്തിനും അടുത്ത തലമുറക്കും വേണ്ടി ആണ് എന്ന് പറയുമ്പോൾ അത് മാത്രം അല്ലല്ലോ, അതിന്റെ കൂടെ ഒരു ആനന്ദവും കൂടെ ഉണ്ടല്ലോ. അപ്പോൾ, ആനന്ദം എന്നുള്ളത് ഒരാളുടെ മാത്രം ആവശ്യമായി പോവരുത്. അതിൽ ഏർപ്പെടുന്ന രണ്ടു വ്യക്തികൾ, അല്ലെങ്കിൽ രണ്ടിൽ കൂടുതൽ വ്യക്തികൾ ആണെങ്കിൽ എല്ലാവര്ക്കും ഒരേപോലെ ഉണ്ടാവണമല്ലോ. ഒരു കൂട്ടം ആളുകൾക്കത് നേട്ടവും ഒരു കൂട്ടം പേർക്ക് അത് ദുരന്തവും ആവരുത്.

 

***

 

This post has already been read 3098 times!

Comments are closed.