
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായ തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍ ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ഡിസ്നി പ്‌ളസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി നാളില്‍ സ്റ്റാര്‍ വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയര്‍ ടെലികാസ്റ്റുണ്ട്. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂക്കുത്തി അമ്മന്‍ എന്ന ദേവി കഥാപാത്രമായാണ് നയന്‍താര വേഷമിടടുന്നത്. ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
This post has already been read 2713 times!


Comments are closed.