ഇലക്ഷൻ വാർത്തകൾ

കോൺഗ്രസിനെതിരെ സാമുദായ സംഘടനകൾ

clever text!

കോൺഗ്രസിനെതിരെ
സാമുദായ സംഘടനകൾ

സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ സംസ്ഥാന കോൺഗ്രസ് സവർണ്ണ കോൺഗ്രസ്‌ ആയി മാറിയിരിക്കുന്നു .മേൽ ജാതിക്കാർ ആണ് മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും .941 പഞ്ചായത്തുകളിൽ 400 എണ്ണത്തിൽ പിന്നോക്ക കോൺഗ്രസ് സ്ഥാനാർത്ഥികളേയില്ല .17000 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത് അതിൽ ആകെ 600 ഈഴവരും ,50 വിശ്വകർമ്മക്കാരും ബാക്കിയുള്ള പിന്നോക്കക്കാർ തുലോം കുറവ് .ബ്ലോക്ക് ,ജില്ല ,കോർപ്പറേഷൻ മത്സരങ്ങളിലും ആകെ 5 % സീറ്റുകൾ മാത്രമാണ് പിന്നോക്കക്കാർക്ക് നൽകിയിട്ടുള്ളത് .മുസ്ലിം വിഭാഗക്കാർ ലീഗിന്റെ സ്ഥാനാർത്ഥികളായി വരുന്നവർ ആണധികവും .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,തൃശൂർ ,പാലക്കാട് ,കോഴിക്കോട് ,ഇടുക്കി ,കോട്ടയം എന്നിവിങ്ങളിൽ സ്ഥിതി രൂക്ഷമാണ് .പാലക്കാട്ടെ സവർണ്ണ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ഡി സി സി വൈസ് പ്രസിഡന്റും ,കോൺഗ്രസിന്റെ ഒ ബി സി ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാനുമായ അഡ്വ.സുമേഷ് അച്ചുതൻ ഡി സി സി പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് .മിക്കയിടത്തും മതമേലദ്ധ്യക്ഷൻമാർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സജീവമായി ഇടപെട്ടു എന്ന വാദം പാർട്ടിക്കാർ തന്നെ പറയുന്നു .കോൺഗ്രസ്സിന്റെ പിന്നോക്ക അവഗണന പാർട്ടി പുന:സംഘടനയിലും ഉണ്ടായിരുന്നു .ഇനി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഈ അവഗണന തുടരുന്ന പക്ഷം സംസ്ഥാനത്ത് ഭരണത്തിൽ വരാമെന്ന യുഡിഫ് പ്രതീക്ഷ അസ്ഥാനത്താകുമെന്ന് ഉറപ്പിക്കാം .

This post has already been read 1569 times!

Comments are closed.