
പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സ നടത്താൻ സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി എന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. ചില പാരമ്പര്യ വൈദ്യൻമാരെ റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരാക്കുന്നതിനായി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ റജിസ്ട്രേഷൻ നൽകുന്നതിനുള്ള സർക്കാർ ഉത്തരവുകൾ ആണ് റദ്ദാക്കിയത്.
പാരമ്പര്യവൈദ്യൻമാർക്ക് ചികിത്സ നടത്താൻ ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്യണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. അറുപത് വയസ്സ് കഴിഞ്ഞവരെയും പത്താം ക്ലാസ് പാസായവരെയും റജിസ്റ്റർ ചെയ്തു റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരാക്കി ആശുപത്രിയിൽ ചികിത്സകരാക്കാം എന്ന ഒരു കേന്ദ്ര നിയമവും നിലവിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ഉത്തരവുകൾ ഭരണഘടന വിരുദ്ധവും കേന്ദ്ര നിയമത്തിന് എതിരുമാണ് എന്ന് വ്യക്തമാക്കിയത്.
പാരമ്പര്യ വൈദ്യത്തെ നിയന്തിക്കുന്നതിനുള്ള യാതൊരു വിധ നിയമവും ഇന്നേവരെ പാർലമെന്റ് നിർമ്മിച്ചിട്ടില്ല.1945ലെ ഡ്രഗ്സ് &കോസ്മറ്റിക്സ് ആക്ടിലെ സെക്ഷൻ 33(EEC)പ്രകാരം പാരമ്പര്യവൈദ്യൻമാർക്ക് രോഗികൾക്ക് ആയുർവേദ സിദ്ധ യുനാനി ഔഷധങ്ങൾ നിർമ്മിച്ചു നൽകുന്നതിന് ലൈസൻസ് ആവശ്യമില്ല എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 2018ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തിയപ്പോഴും ഈ വകുപ്പ് മാറ്റിയിട്ടില്ല.കേരളത്തിൽ ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൻെറ ഗവേണിംഗ് ബോഡിയിൽ പാരമ്പര്യവൈദ്യൻമാരെ ഉൾപ്പെടുത്തണമെന്നമെന്നും നാട്ടവൈദ്യ ഒറ്റമൂലി വിഭാഗത്തിൽ പെട്ട പ്രതിനിധിയെ സർക്കാർ നോമിനേഷൻ നടത്തണമെന്നും നിയമത്തിൽ പറയുന്നുണ്ട്.
ബിരുദധാരികളുടെ സർട്ടിഫിക്കറ്റ് പരിശോധന. നടത്തണമെന്നല്ലാതെ പാരമ്പര്യ വൈദ്യൻമാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണം എന്ന് എവിടെയും പറയുന്നില്ല. ഇതിൽ 1953 കേരള ഗവൺമെന്റ് കോണ്ടുവന്ന റജിസ്റ്റ്രേഷൻ കൊടുക്കാം എന്ന ഭേദഗതി ആണ് ഭരണഘടന വിരുദ്ധ മാണെന്ന് കോടതി പറഞ്ഞത്.
കഴിഞ്ഞ കുറേക്കാലമായി പറഞ്ഞു നടന്നത് സുപ്രീംകോടതി പാരമ്പര്യവൈദ്യം നിരോധിച്ചു എന്നായിരുന്നു. ഇപ്പോഴിതാ ഹൈക്കോടതി. കോടതി വിധികളെ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.
പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സിക്കാൻ സർക്കാർ അനുമതി ആവശ്യമില്ല. അവർക്ക് ആശുപത്രിയിൽ ഡോക്ടർമാർക്കൊപ്പം അതേ സ്റ്റാറ്റസിൽ ചികിത്സ നടത്താൻ ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്തു റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ മാരാക്കാൻ പത്താംക്ലാസ് പാസ്സായ വൈദ്യൻമാർക്ക് സർക്കാർ നൽകിയ റജിസ്ട്രേഷൻ അനുമതി ആണ് ഹൈക്കോടതി റദ്ദാക്കിയത്.
This post has already been read 1828 times!


Comments are closed.