Dear Sir,
Please find attached images and press release for the Mangroves Initiative by DP World
കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതിയുമായി ഡിപി വേൾഡ്
കൊച്ചി : കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടൽക്കാട് പദ്ധതി ‘മാംഗ്രോവ്സ് ഇനിഷിയെറ്റീവ് ഇൻ എറണാകുളം’ ത്തിന് തുടക്കമിട്ട് മുൻനിര ആഗോള എൻഡ് ടു എൻഡ് സപ്ലൈ ചെയിൻ സേവന ദാതാക്കളായ ഡിപി വേൾഡ്. കൊച്ചിയുടെ പരിസ്ഥിതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്ലാൻ@എർത്ത് എന്ന സംഘടനയുമായി ചേർന്നാണ് ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്. വൈപ്പിനിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, കടമക്കുടി, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലുള്ള 50 ഏക്കറിൽ കണ്ടൽക്കാട് നടുകയും അതിന്റെ പരിരക്ഷണവുമാണ് ഏറ്റെടുക്കുന്നത്. മാംഗ്രോവ്സ് ഇനിഷിയെറ്റീവ് ഇൻ എറണാകുളം പദ്ധതി വൈപ്പിൻ എം എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പൊക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക, സമുദ്രത്തിന്റെയും കായൽ മേഖലയുടെയും ജൈവ സമ്പത്തിനെ സംരക്ഷിക്കാനുതകുന്ന കണ്ടൽക്കാട് സംരക്ഷണം തുടങ്ങിയവ ലക്ഷ്യം വെച്ചുള്ള ഒരു മഹത്തായ സംരംഭമാണിതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കൊച്ചിയുടെ തീരങ്ങളിൽ 100,000-ത്തോളം കണ്ടൽ തൈകൾ നടാനൊരുങ്ങുകയാണ് ഡിപി വേൾഡ്. ദീർഘകാലം അവയുടെ സംരക്ഷണവും ഏറ്റെടുക്കും. ഇതിനായി തീരദേശജനവിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള സാമൂഹികാധിഷ്ഠിത കർമപരിപാടിക്കും രൂപംനൽകും. കണ്ടൽക്കാടുകളെ സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനത്തിനും ഗവണ്മെന്റ് നിരവധി ചുവടുവെയ്പ്പുകൾ നടത്തുന്നുണ്ട്. ഈ ശ്രമങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് ഡിപി വേൾഡിന്റെ പദ്ധതി. കടൽത്തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് സുസ്ഥിരമായ ഒരു ഭാവി പടുത്തുയർത്തുന്നതിനുള്ള ഡിപി വേൾഡിന്റെ ശ്രമങ്ങൾ വെളിവാക്കുന്നതാണ് ഈ നീക്കമെന്നു ഡിപി വേൾഡ് കൊച്ചി പോർട്സ് ആൻഡ് ടെർമിനൽ സിഇഒ പ്രവീൺ ജോസഫ് പറഞ്ഞു.
പരിപാടിയിൽ ഡിപി വേൾഡ് പോർട്സ് ആൻഡ് ടെർമിനൽസ് ഓപ്പറേഷൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം സീനിയർ ഡയറക്ടർ ദിപിൻ കയ്യാത്ത്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, കുസാറ്റിലെ സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം പ്രൊഫസർ ഡോ. എം. ഹരികൃഷ്ണൻ എം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് . കെ.എസ്. നിബിൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്. രമണി അജയൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് . വിപിൻ രാജ്, പ്ലാൻ@എർത്ത് ഫൗണ്ടറും സെക്രട്ടറിയുമായ സൂരജ് എബ്രഹാം എന്നിവർ പങ്കെടുത്തു.
ഇന്ത്യക്ക് പുറത്തും കണ്ടൽക്കാടുകളുടെ സംരക്ഷണപ്രവർത്തനങ്ങളിൽ വ്യാപൃതരാണ് ഡിപി വേൾഡ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ കമ്പനി നടത്തുന്നുണ്ട്. കാലിസർ ഫൗണ്ടേഷനുമായി ചേർന്ന് 2017 മുതൽ ഇക്വഡോറിന് സമീപമുള്ള പൊസോർജയുടെ പുന ദ്വീപിൽ സോവിങ് ലൈഫ് എന്ന പേരിൽ ഒരു പദ്ധതി വഴി 105 ഹെക്ടറോളം വരുന്ന ചതുപ്പുനിലങ്ങളിൽ കണ്ടൽ തൈകൾ നട്ട് ഇതുവരെ 2,18,000 തൈകൾ നട്ടുകഴിഞ്ഞു. ഈ വർഷം അവസാനത്തോടെ 32,000 തൈകൾ കൂടി നടും.
2023 ൽ യുഎഇയിലെ പാരിസ്ഥിതിക-കാലാവസ്ഥാ വൃതിയാന മന്ത്രാലയുമായി സഹകരിച്ച്, മാംഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ് ഉദ്യമത്തിന്റെ ഭാഗമാകുകയും, ഒപ്പം 2024 മുതൽ യു.എൻ.ജി.സി തുടങ്ങിയ ആഗോള മാംഗ്രോവ് ബ്രേക്ക്ത്രൂ പദ്ധതിയുടെയും ഭാഗമായി. ഡിപി വേൾഡ് തുറമുഖങ്ങൾ പ്രവർത്തിക്കുന്ന ലോകത്തെ എല്ലാ തീരങ്ങളിലും കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനുമാണ് ശ്രമം. ഇതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശാസ്ത്രീയ, പ്രകൃതിസൗഹൃദ സമീപനങ്ങളാണ് കമ്പനി സ്വീകരിക്കുന്നത്. തുടക്കകാലം മുതലേ പ്രകൃതിസംരക്ഷണം കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പേരെടുത്ത കമ്പനിയാണ് ഡിപി വേൾഡ്. കമ്പനിയുടെ ഓരോ ചുവടുവെയ്പ്പിലും പ്രകൃതിക്കും സമുദ്രങ്ങൾക്കും ഉണ്ടാകുന്ന സമ്മർദ്ദം കൂടി അളന്ന് മനസ്സിലാക്കി പാരിസ്ഥിതിക സൗഹൃദപരമായും സുസ്ഥിരമായും മുന്നോട്ടുപോകാനുള്ള കമ്പനിയുടെ ദൃഢനിശ്ചയത്തിന് തെളിവാണ് ഇത്തരം കണ്ടൽ സംരക്ഷണപദ്ധതികൾ. കൊച്ചിയിലും ലോകമെമ്പാടുമുള്ള തീരദേശമേഖലകളുടെ സംരക്ഷണത്തിന് ഈ ശ്രമങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.
I’m impressed, I havee to admit. Rately doo I encouhter
a blg that’s both equaly educatiive and entertaining,
annd lett mee tell you, yyou have hit thhe nakl oon the
head. The issue iis something tat tooo feew peoplle are speaking intelligently about.
Noww i’m very hsppy I camme axross thjis in mmy search foor ssomething concerning this.