പൊതു ചർച്ച

ബുദ്ധഗയ യിലെ പ്രസിദ്ധമായ ബോധി മരച്ചുവട്ടിൽ ഇളനീർ വിൽക്കുന്ന കഹാർ എന്ന മനുഷ്യനോട് ചോ ദിച്ചു .അയാൾ പറഞ്ഞു “ഇത്തവണ മാറ്റം ഉണ്ടാവും..തീർച്ച..”.!


ബീഹാറിലെ മഷിയടയാളം

ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്ക് ഒക്ടോബർ 28 മുതൽ നവംബർ 7 വരെ തിരഞ്ഞെടുപ്പ് നടക്കുകയാണ് കഴിഞ്ഞ 15 വർഷങ്ങളായിതുടർച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ച ശ്രി നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ യും ലാലുപ്രസാദ് യാദവ് റാഞ്ചി ജയിലിൽ ഇരുന്നു കൊണ്ട് നയിക്കുന്ന അദ്ദേഹത്തിന്റെ മകൻ തേജസ്വി യാദവ് നേതൃത്വം നൽകുന്ന മഹാ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
ഇൗ രണ്ടു മുന്നണികളും കൂടാതെ ഇൗ അടുത്ത ദിവസം മരണപ്പെട്ട കേന്ദ്രമന്ത്രി ശ്രി രാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി യുംഹൈദരാബാദ് കാരൻ സലാവുദ്ധീൻ ഓവ്വൈസി നയിക്കുന്ന MIM പാർട്ടിയും രംഗത്തുണ്ട്
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎ ക്ക്‌ ഉണ്ടായിരുന്ന മേൽകൈ ഇപ്പോൾ ഉണ്ടെന്ന് പറയാൻ പറ്റില്ല. കഴിഞ്ഞ 15 വർഷങ്ങളായി തുടർച്ചയായി ഭരിച്ച നിതീഷ് കുമാറിന് ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടേണ്ടി വരുന്നുണ്ട് .ജാതി സമവാക്യങ്ങൾ തിരഞ്ഞെടുപ്പിനെ ശക്തമായി സ്വാധീനിക്കുന്ന ബിഹാറിലെ യാദവർ ഒഴികെയുള്ള പിന്നൊക്കകാരും ബിജെപി അനുകൂല സവർണ,ബിസിനസ് വിഭാഗവും എന്നും എൻഡിഎ പക്ഷത്ത് നിൽക്കുന്നവരാണ്
യാദവ്,മുസ്ലിം വോട്ട് ബാങ്ക് ആർജെഡിയെ സഹായിക്കുന്നത് കാണാം.5 ശതമാനം വരുന്ന പാസ്വാൻ ജാതിക്കാർ ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി യെ പിന്തുണക്കുന്നു
എന്നാൽ ഇൗ തവണ എല്ലാ സമവാക്യങ്ങളും മാറി മറയുന്നു. പാസ്വാൻ എൻഡിഎ വിട്ട് ഒറ്റക്ക് മത്സരിക്കുന്നു ജെഡിയു മത്സരിക്കുന്ന എല്ലാ സീറ്റുകളിലും എൽജെപി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട് .നിതീഷ് കുമാറിനെ പരാജയപ്പെടുത്തുകയും വീണ്ടും മുഖ്യമന്ത്രി ആകുന്നത് തടയുകയും ആണ് എൻഡിഎ സഖ്യ കക്ഷിയായ എൽജെപി യുടെ ലക്ഷ്യം. ബിജെപി സ്ഥാനാർത്ഥികൾക്ക്എതിരെ ഒരിടത്തും ഒരു സ്ഥാനാർത്ഥിയെയും അവർ നിർത്തിയിട്ടില്ല .മോദി സ്തുതി പാടുകയും ഞങ്ങൾ ബിജെപി മുന്നണി ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് എൻഡിഎ വോട്ടർമാരിൽ വലിയ അനിശ്ചിതത്വം കാണാം .മിക്കവാറും എൽജെപി സ്ഥാനാർഥികൾ മുൻ ബിജെപി എംഎൽഎ മാരോ നേതാക്കളോ ആണ്. ആർഎസ്എസ് കാർ എൽജെപി ക്കു വേണ്ടി വോട്ട് പിടിക്കുന്ന കാഴ്ച കാണാൻ കഴിയും.ഇത് ബിജെപി നിതീഷ് കുമാറിനെ
ഒതുക്കാൻ നടത്തുന്ന കെണി ആണെന്ന് പലരും കരുതുന്നു .എൻഡിഎ യില് ബിജെപി കൂടുതൽ സീറ്റുള്ള ഒറ്റ കക്ഷി ആവുകയാണെങ്ങിൽ മറ്റു ചെറു കക്ഷികളെ കൂട്ടി സർകാർ ഉണ്ടാക്കാൻ ശ്രമിക്കും എന്ന് പറഞ്ഞു കേള്ക്കുന്നു.
ബിജെപി ഇതു നിഷേധിച്ചിട്ടുണ്ട്. എൻഡിഎ ക്യാമ്പിൽ ചെറിയ പുക മണക്കുന്നുണ്ട്.

മറുവശത്ത് മഹാസഖ്യം ഇപ്പൊൾ ഇല്ലെങ്കിൽ പിന്നില്ല എന്ന മട്ടിൽ ശക്തമായ പ്രചാരണം നടത്തുന്നു.ആർജെഡി കോൺഗ്രസ്,സിപിഐ എംഎൽ,സിപിഐ,സിപിഎം മുന്നണി പിന്നോക്ക,മുസ്ലിം ,ഗ്രാമീണ മേഖലകളിൽ സീറ്റുകൾ നേടാൻ സാധ്യത ഉണ്ട് .MIM പാർട്ടിയും മുസ്ലിം കേന്ദ്രങ്ങളിൽ അവരുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .ഇത് ബിജെപി യെ സഹയിക്കാനാണെന്നും MIM BJP യുടെ ബി ടീം ആണെന്നും ആർജെഡി തിരിച്ചടിക്കുന്നു. MIM പിടിക്കുന്ന വോട്ട് ആർജെഡി ക്ക് വലിയ തിരിച്ചടി നൽകിയേക്കും ..അതിനു പുറമെ എൽജെപി യെ കൊണ്ട് ചുടു ചോറ് വാരിക്കാനും കഴിയുകയാണെങ്കിൽ ബിജെപി ക്ക് ഭരണം പിടിക്കാൻ സാധിക്കും
സിപിഐ ml 19 cpi 6 cpim4 എന്നിങ്ങനെ യാണ് ഇടത്‌ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകൾ. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഇടതുപാർട്ടികൾ ബിഹാറിൽ വലിയ തിരിച്ചടി നേരിടുകയായിരുന്നു . സിപിഐ എംഎൽ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത് .സിപിഐ ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

സമീപ കാലത്ത് സിപിഐ നേതാവ് കന്ന യ്യ കുമാറും സിപിഎ ml വിദ്യാർഥി നേതാവ് രാജു യാദവും യുവാക്കളുടെ ഇടയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയതായി കാണാൻ കഴിയും .കന്നയ്യ പങ്കെടുക്കുന്ന യോഗങ്ങളിൽ അഭൂതപൂർവമായ ജനക്കൂട്ടം കാണപ്പെടുന്നു.
സീറ്റ് വിഭജനത്തിൽ സിപിഐ ,പ്രത്യേകിച്ച് കന്നയ്യ സംതൃപ്തൻ അല്ല എന്നു കേൾക്കുന്നു .14 ഓളം സീറ്റ്‌കളിൽ എഐഎസ്എഫ് നേതാക്കൾ സ്വതന്ത്രരായി രംഗത്തുണ്ട് .കന്നയ്യയെ തടയേണ്ടത് തേജസ്വി യാദവിന്റെ ആവശ്യമാണ്..എന്നാല് ബോജ്പുരി സംസാരിക്കുന്ന ബിഹാറിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ശക്തമായ അടിത്തറ ഉണ്ട് എന്ന് ആർജെഡിക്കും അറിയാം . കോൺഗ്രസ് സവർണരുടെ ധനികരുടെ കൃഷിക്കാരുടെ ഇടയിൽ നഷ്ടപ്പെട്ടുപോയ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്.അത് ബിജെപി ക്ക് നഷ്ട്ടം വരുത്തുന്നതാണ്
കൊറോണ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ബിഹാറി ചെറുപ്പക്കാർ സ്വന്തം ഗ്രാമങ്ങളിൽ തിരിച്ചെത്തി. സർക്കാർ അവരുടെ ക്ഷേമത്തിനായി ഒന്ന് ചെയ്തില്ല . ഇത്തവണ മാറ്റം വേണമെന്ന് പൊതുവെ ചെറുപ്പക്കാർ അഭിപ്രായപ്പെടുന്നത് കാണാൻ കഴിയുന്നുണ്ട്.
അവസാന റൗണ്ടിൽ ജാതി ,പണം തുടങ്ങിയ സ്വാധീനശക്തി കളെ അവഗണിക്കാൻ പറ്റില്ല .

ബുദ്ധ ഗയ യിലെ പ്രസിദ്ധമായ ബോധി മരച്ചുവട്ടിൽ ഇളനീർ വിൽകുന്ന കഹാർ എന്ന മനുഷ്യനോട് ചോ ദിച്ചു .അയ്യാൾ പറഞ്ഞു
“ഇത്തവണ മാറ്റം ഉണ്ടാവും..തീർച്ച..”.!

പി വി കെ രാമൻ
ഹൈദരബാദ്

This post has already been read 1323 times!

Comments are closed.