
ലഹരിമരുന്ന് കേസ്സിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത സി പി എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകനായ ബിനീഷ് കോടിയേരി കുപ്രസിദ്ധ കുറ്റവാളികളെ താമസിപ്പിക്കുന്ന ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഇനി എത്രനാൾ?
നിരവധി മലയാളികളടക്കം ബിനീഷിന് കൂട്ടായി ജയിലിലുണ്ടാവും തമിഴ്നാട്ടിലെ വിവേകാനന്ദൻ കൃഷ്ണവേണി ശശികലയെന്ന ശശികല നടരാജൻ കോടികളുടെ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിട്ട് വർഷങ്ങളായി
കേരളത്തിൽ നിന്ന് കാശ്മീർ റിക്രൂട്ട്മെൻ്റ് കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടിയൻ്റവിടെ നസീർ, സർഫ്രാസ് നവാസ്, അബ്ദുൽ ജലീൽ തുടങ്ങി നിരവധി പേരുണ്ട്
ബിനീഷിൻ്റെ പിതാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഈ മൂന്ന് പേരും കാശ്മീർ റിക്രൂട്ട്മെൻ്റ് കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് പിന്നീട് ബെംഗളൂരു സ്ഫോടന കേസിൽ പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തത്. കോടിയേരി ബാലകൃഷ്ണന് വേണ്ടി തലശ്ശേരിയിൽ പ്രചരണത്തിന് വന്ന പി ഡി പി നേതാവ് അബ്ദുൽ നാസിർ മഅ്ദനി കുറെ കാലം ഇതേ ജയിലിലുണ്ടായിരുന്നു ഇപ്പോൾ ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന ഉപാധിയോടെയുള്ള ജാമ്യം ലഭിച്ച് ബെംഗളൂരു നഗരത്തിൽ താമസിക്കുന്നു.
കർണ്ണാടക പോലീസിൻ്റെ പൊതുസ്വഭാവത്തിൽ ഇത്തരം കേസ്സുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ വിചാരണ പോലും ഇല്ലാതെ നീണ്ട കാലം തടവിലാക്കപ്പെടും മഅദനിയെ പോലെ തന്നെ രാജ്യദ്രോഹ സ്വഭാവമുള്ള കേസ്സാണ് ബിനീഷിൻ്റെ പേരിൽ വരാൻ പോകുന്നതും
This post has already been read 2528 times!


Comments are closed.