പി ജയരാജനാവുന്നു ഇനി ചെന്താരകം .
മക്കൾ പ്രശ്നങ്ങൾ മൂലം കണ്ണൂരിലെ അതികായകന്മാർ നിശബ്ദരായി തുടങ്ങിയതോടെ ഒതുക്കപ്പെട്ട പി ജയരാജൻ സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും ചെന്താരകമായി മാറുന്നു . ഒരു മകന്റെ ശക്തമായി മാറിയ മയക്കുമരുന്ന് കേസ് മറ്റൊരു മകന്റെ അവിഹിത ബന്ധം,ഇവ കൊടിയേരിയെ വിശ്രമത്തിലെത്തിക്കുകയാണ് . പിണറായി ,ഇ പി ജയരാജൻ ,പി.കെ ശ്രീമതി ഇവരുടെ മക്കൾ ആരോപണ വിധേയരായിരിക്കുകയാണ് .നേതാക്കളുടെ മക്കൾ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾക്കനുസൃതമായ ജീവത രീതിയിൽ അല്ല എന്ന വിമർശനത്തെ സാധൂകരിക്കുന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ .ഇവിടെയാണ് പി ജയരാജൻ വ്യത്യസ്തനാവുന്നത് . അദ്ദേഹത്തിന്റെ മക്കൾ ഇപ്പോഴും സാധാരണക്കാരാണ് .പാർട്ടിയുടെയോ ,അധികാരത്തിന്റെയോ ഒരു സ്വാധീനവുമില്ലാത്ത ജീവിതത്തിലാണവർ .ജയരാജൻ അതിന് ശ്രമിച്ചിട്ടുമില്ല . ഓരോ പാർട്ടി പ്രവർത്തകനോടും അടുത്ത് നിന്ന് ,അവനെ അറിഞ്ഞുള്ള പ്രവർത്ത ശൈലിയാണ് പി.ജയരാജന്റെത് .സാമൂഹ്യ സേവന മേഖലയിലും അദ്ദേഹം സജീവമാണ് .അതുകൊണ്ട് തന്നെ അണികൾക്കും ,പ്രവർത്തകർക്കം അദ്ദേഹം ഏറെ സ്വീകാര്യനാണ് .വർദ്ധിച്ചു വരുന്ന ജനസ്വാധീനം തന്നെയാണ് അദ്ദേഹം ഒതുക്കപ്പെടുവാൻ കാരണമായത് .എന്നാൽ പുതിയ സാഹചര്യം പി . ജയരാജനെ ആ നല്ല നാളുകകളിലേക്കെത്തിക്കുന്നു .
This post has already been read 1410 times!
Comments are closed.