കവിതകൾ
ആഴക്കടലിലെ ആഴത്തിൽ ഞാനൊരു,
മത്സ്യകന്യകയായ് തുടിച്ചു നീന്തി…
പുറ്റുംപവിഴവുമൊത്തുചേർന്നുള്ളോരാ
കൊട്ടാരം വെട്ടി തിളങ്ങി നിന്നു….!
സ്വർണ്ണമത്സ്യങ്ങളും,വർണ്ണമത്സ്യങ്ങളും.,
കിന്നാരം ചൊല്ലിയടുത്തു വന്നു…. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ടുഞാൻ
അമ്പരന്നങ്ങനെ നോക്കി നിന്നു…. !
നീരാളി പോലുള്ള ദുഷ്ട മത്സ്യങ്ങളും..
വമ്പൻ സ്രാവുകൾ വാപിളർക്കുന്നതും,
കുഞ്ഞുമത്സ്യങ്ങളെ,ആഹരിക്കുന്നതും…
ഭയചകിതയായ്‌ ഞാൻ പാളി നോക്കി..!
നിർദ്ധോഷികളായ പാവം മത്സ്യങ്ങളെ…
വീരത കാട്ടിയും പേടിപ്പിക്കുന്നൂ ചിലർ..
അലയാഴി തന്നിലും മാത്സര്യബുദ്ധികൾ..
അഹന്തയാൽ അന്ധന്മാരായിടുന്നു… !
മത്സ്യകന്യകയുടെ മാണിക്യകൊട്ടാരം;
ഉറക്കമുണർന്നപ്പോൾ കാണാനില്ല….
കാലത്തിൻ വിഗതികൾ ഭീതിപ്പെടുത്തുന്ന..
ഘോരമാം ചിന്തകൾ കാടു കേറി…!
അലയാഴി പോലെന്റെ ഉള്ളംപിടയുന്നു…
മലരിയും ചുഴിയുമായ്‌, വട്ടംകറങ്ങുന്നു..
ഭൂമിയും ആഴിയും ആകാശവും…
ഉത്തരം കിട്ടാ കടങ്കഥകൾ…. !!!!

This post has already been read 1321 times!

Comments are closed.