ബ്രേക്കിംഗ് ന്യൂസ്

ബിനീഷിൻ്റെ കുട്ടിക്ക് പാലും ബിസ്ക്കറ്റുമായി ബാലവകാശ കമ്മീഷൻ

ബിനീഷിൻ്റെ കുട്ടിക്ക്
പാലും ബിസ്ക്കറ്റുമായി
ബാലവകാശ കമ്മീഷൻ

ബാലവകാശ കമ്മീഷൻ്റേത് യജമാന സ്നേഹം

സി പി എം സംസ്ഥാന സിക്രട്ടറി സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം മുതൽ നടക്കുന്ന എൻഫോഴ്സ്മെൻ്റ് റെയ്ഡ് ഒരു ദിവസം പിന്നിട്ടിരിക്കുകയാണ്.
ബിനിഷിൻ്റെ രണ്ടര വയസുള്ള കുട്ടി സംഭവസമയത്ത് വീട്ടിലുണ്ട് കുട്ടി പീഢിപ്പിക്കപ്പെടുന്നു എന്ന കാരണത്താൽ ബാലവകാശ കമ്മീഷൻ ചെയർമാനടക്കമുള്ള ആളുകൾ സംഭവസ്ഥലത്തെത്തി കുട്ടിക്ക് പാലും,ബിസ്ക്കറ്റു വേണമോയെന്ന് ചോദിക്കാൻ പോയത് കണ്ടു

കമ്മീഷൻ്റെ ചടുലമായ നീക്കം കണ്ട് മലയാളികൾ അന്തം വിട്ടിട്ടില്ലങ്കിലെ അത്ഭുതമുള്ളൂ കാരണം മാസങ്ങൾ എത്രയായി വാളയാറിലെ പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടെന്ന് പിണറായിക്കാരനായ കമ്മീഷൻ ചെയർമാൻ അറിഞ്ഞ് കാണില്ല.
ഈ കമ്മീഷൻ ചുമതല ഏറ്റെടുത്തതിന് ശേഷം ലഭിച്ച എത്ര പരാതിയിൽ നടപടിയെടുത്തു എന്ന് പറയാൻ പറ്റുമോ കമ്മീഷൻ ഓഫീസിൻ്റെ വിളിപ്പാടകലെയാണ് കഴിഞ്ഞ ദിവസം ഒരു പെൺ കുട്ടി ആത്മഹത്യ ചെയ്തത് അതും കമ്മീഷൻ അറിഞ്ഞില്ല കാരണം കുട്ടി ബലാൽസംഗം ചെയ്യപ്പെട്ടു എന്നും അത് ചെയ്തത് സ്ഥലത്തേ മാന്യനായ ഡി വൈ എഫ് ക്കാരനാണല്ലോ ?

മിസ്റ്റർ മനോജ് അതായത് കമ്മീഷൻ ചെയർമാൻ താങ്കൾ കാണിക്കുന്ന യജമാന സ്നേഹം നാട്ടുകാർക്ക് മനസിലാവുമല്ലോ

This post has already been read 4748 times!

Comments are closed.