പ്രവാസികൾക്ക് ആസ്വാശമായികുവൈറ്റിൽ നിന്ന് വിമാന സർവ്വീസ്
പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്. നിലവിലെ പട്ടിക അനുസരിച്ച് നവംബറിൽ 18 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതാണ്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ വിമാനങ്ങളാണ് വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ നടത്തുന്നത്. കോഴിക്കോട് – 7, കൊച്ചി – 5, തിരുവനന്തപുരം – 3, കണ്ണൂർ – 3 എന്നിങ്ങനെയാണ് ഈ കാലയളവിൽ കേരളത്തിലേക്കുള്ള സർവീസുകൾ. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ചെന്നൈ, ഹൈദരാബാദ്, ജയ്‌പൂർ, അഹമ്മദാബാദ്, ലക്നൗ, മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും കുവൈറ്റിൽ നിന്ന് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
This post has already been read 2677 times!
Comments are closed.