
എം.വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സ്ഥംസ്ഥാന സെക്രട്ടറി പദത്തിലേക്കടുക്കുന്നു .
സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വിവാദ ബന്ധങ്ങളും ,അറസ്റ്റും ഇനിയും ഏറെ നാൾ ന്യായീകരിക്കുവാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിവാണ് പുതിയ സെക്രട്ടിക്ക് വഴിയൊരുക്കുന്നത് .പാർട്ടി പ്ലീനം മുന്നോട്ട് വെച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച ജീവിതചര്യയുമായി പോകാൻ കഴിയാത്ത കോടിയേരിക്ക് ഇനിയും സെക്രട്ടറി പദവി നൽകി മുന്നോട്ട് പോയാൻ തെരഞ്ഞെടുപ്പുകളിൽ വൻ തിരിച്ചടിയാവുമെന്ന് പാർട്ടി ഭയക്കുന്നു. അതു കൊണ്ട് തന്നെ നിലവിൽ എകെജി സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോവിന്ദൻ മാസ്റ്ററെ സെക്രട്ടറിയാക്കാനാണ് ആലോചന . പിണറായിയുടെ അടുപ്പക്കാരനും ,മികച്ച സംഘാടകനുമാണ് മാഷ് .ഒപ്പം കണ്ണൂരിലെ ശക്തനായ നേതാവുമാണ് .നേരത്തെ കോടിയേരിയുടെ അഭാവത്തിൽ പാർട്ടി ചുമതല വഹിച്ചിരുന്നത് മാഷിന്റെ നേതൃത്വത്തിലായിരുന്നു .കോടിയേരി തിരിച്ചെത്തിയിട്ടും മാഷ് തന്നെ തുടരണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആഗ്രഹം .അസുഖബാധിതനായ കോടിയേരിക്ക് വിശ്രമമാവട്ടെ എന്നും ഇവർ പറഞ്ഞിരുന്നു .എന്നാൽ ഒടുവിൽ കോടിയേരി തന്നെ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി .ഇപ്പോൾ കാര്യങ്ങൾ സങ്കീർണ്ണമായി മാറിയിരിക്കുന്നു .അതുകൊണ്ട് കോടിയേരി വിശ്രമിക്കട്ടെ എന്ന തീരുമാനത്തിന് മുൻതൂക്കമാകുന്നു .എന്നാൽ വീണ്ടും ഒരു കണ്ണൂർക്കാരൻ സെക്രട്ടറിയാവുന്നതിൽ മധ്യ തിരുവിതാംകൂറിലെ നേതാക്കൾക്ക് എതിർപ്പുണ്ട് .പക്ഷെ പകരം പറയാൻ തലയെടുപ്പുള്ള ഒരാൾ അവർക്കില്ല എന്നത് ഗോവിന്ദൻ മാഷിന് അനുകൂല ഘടകമാകുന്നു .
This post has already been read 3860 times!


Comments are closed.