പ്രസിഡൻറിനെതിരെ പടനീക്കം ; ചന്ദ്രശേഖരൻ പുറത്തേക്കോ ?
ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെതിരെ സംഘടനയിൽ പടപ്പുറപ്പാട് .ഏകപക്ഷീയ നിലപാടുകളും ,സംഘടനയുടെ പ്രവർത്തന നിർജ്ജീവതയുമാണ് എതിർ നിലപാട് ശക്തമാവാൻ കാരണം .കഴിഞ്ഞ യുഡിഫ് ഭരണകാലത്ത് പ്രതിപക്ഷ സംവിധാനം പോലെയാണ് ചന്ദ്രശേഖരൻ പ്രവർത്തിച്ചിരുന്നത് .ഇടത് ട്രേഡ് യൂണിയനുകൾക്കൊപ്പം ചേർന്ന് സർക്കാറിനെതിരെ നിരന്തരം ആക്രമിച്ചിരുന്നത് ഐൻടിയുസി ആയിരുന്നു .ഈ സമയം കശുവണ്ടി കോർപ്പറേഷൻ ചെയർമാനായിരുന്നു ചന്ദ്രശേഖരൻ. എന്നാൽ ഇക്കാലയളവിൽ തോട്ടണ്ടി ഇറക്കുമതിയിൽ വൻ അഴിമതി നടന്നെന്ന പരാതി ചന്ദ്രശേഖരനെതിരെയുണ്ട്. ഒപ്പം എംഡിയായ രതീഷും ഉണ്ട് .ചന്ദ്രശേഖരന്റെ അടുത്ത ആളായ രതീഷ് തന്നെയാണിപ്പോഴും കോർപ്പറേഷൻ എംഡി .എന്നാൽ പിണറായി സർക്കാർ അന്വേഷണങ്ങളിൽ താൽപ്പര്യമെടുക്കാത്തത് ചന്ദ്രശേഖരന് ആശ്വാസകരമാണ് .മുൻ സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങളിൽ കൂടെനിന്നതിന്റ പ്രത്യുപകാരമാണ് പിണറായിയുടെ സൗമനസ്യമെന്ന് പറയപ്പെടുന്നു .ചന്ദ്രശേഖരന്റെ കീഴിൽ സംഘടന മുന്നോട്ട് പോയാൽ പാർട്ടിക്ക് ഗുണകരമാവില്ല എന്ന തോന്നൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുണ്ട് .ചെന്നിത്തലയുടെ നോമിനിയായിരുന്നു ചന്ദ്രശേഖരൻ .ഇപ്പോൾ ചെന്നിത്തലയും കൈവിട്ടിരിക്കുന്നു .എ വിഭാഗം നേരത്തെ തന്നെ ചന്ദ്രശേഖരനോട് നിസ്സഹകരണത്തിലാണ് .ഏതായാലും പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായിരിക്കുന്നു .
This post has already been read 3129 times!
Comments are closed.