
സി പി ഐ യിൽ സംഘർഷം രൂക്ഷം
ദ്രാവിഡൻ ഇംപാക്ട്
പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ടുപോയി കെട്ടി’ കാനത്തിന് രൂക്ഷ വിമർശനം..പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം.
കൊല്ലം നിര്‍വാഹക സമിതിയില്‍ പരസ്പരം പോര്‍വിളി നടത്തിയ പി.എസ് സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും ആര്‍. രാജേന്ദ്രനെ താക്കീതും ചെയ്യാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
കാനത്തിനെതിരെ വി.എസ് സുനില്‍കുമാറും കൗണ്‍സിലില്‍ എതിര്‍സ്വരം ഉയര്‍ത്തി. വിമര്‍ശനമുണ്ടായില്ലെന്ന് കാനം പ്രതികരിച്ചു.പാര്‍ട്ടിയില്‍ കരുത്തനായ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചര്‍ച്ചകളില്‍ പിന്തു ണക്കാന്‍ ഇടുക്കി പാലക്കാട് ജില്ലാ സെക്രട്ടറിമാര്‍ മാത്രമേ ഉണ്ടായുള്ളൂ.
ജോസ് കെ മാണിയുടെ കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നോട്ടു പോയതും ബിനീഷ് കോടിയേരിയെ പിന്തുണച്ചതും കൊല്ലത്ത് ഏകപക്ഷീയമായി എടുത്ത സംഘടന നടപടിയുമാണ് കാനത്തെ പ്രതിക്കൂട്ടിലാക്കിയത്.
പാര്‍ട്ടിയെ എ.കെ.ജി സെന്‍ററിന്റെ അടിമയാക്കിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ തുറന്നടിച്ചു. സിപിഎം ജോസ് കെ മാണിയുമായുണ്ടാക്കിയ ധാരണ സിപിഐ അറിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു.
കൊല്ലം ജില്ലാ നിര്‍വാഹക സമിതിയില്‍ പരസ്പരം പോര്‍വിളി നടത്തിയ പി.എസ് സുപാലിനെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ആര്‍ രാജേന്ദ്രന് താക്കീത് മാത്രം ചെയ്തതാണ് കാനത്തിനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍ തിരിയാന്‍ ഇടയാക്കിയത്. നടപടി ഉചിതമായ സമയത്തല്ലെന്നും ഒരാള്‍ക്കെതിരെ മാത്രം സസ്പെഷന്‍ എന്നത് ന്യായീകരിക്കാനാവില്ലെന്നും സുനില്‍കുമാര്‍ വിമര്‍ശിച്ചു
. നടപടി പിന്‍വലിക്കണമെന്ന് വി.എസ്.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തില്‍ കാനം ഉറച്ചുനിന്നു.മുന്നോക്ക സംവരണ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത അതേ നിലപാടാണ് സ്വീകരിച്ചതെന്നും ദേശീയ നേതൃത്വത്തിന് മറിച്ചൊരു നിലപാടില്ലെന്നും സംസ്ഥാന നേതൃത്വം കൗണ്‍സിലില്‍ വിശദീകരിച്ചു. എന്നാല്‍ സിപിഎമ്മിന്റെ അടിമയാക്കി സിപിഐയെ മാറ്റിയെന്ന വിമര്‍ശനം തനിക്കെതിരെ ഉണ്ടായിട്ടില്ലെന്ന് കാനം പറഞ്ഞു. ഗുരുതരമായ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കാനം പറഞ്ഞു. കൊല്ലത്തെ സംഘടനാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാനത്തിന് വന്ന വീഴ്ചയാണ് സംസ്ഥാന കൗണ്‍സിലില്‍ കൂട്ടായ ആക്രമണത്തിന് പ്രധാനമായും വഴിവെച്ചത്.
This post has already been read 2058 times!


Comments are closed.