
പ്രപഞ്ചത്തിനൊരു സൃഷ്ടാവില്ല എന്ന് മനസിലാക്കാൻ ഇതൊക്കെ പോരേ?
1, പ്രപഞ്ചത്തിനു ഒരു അതിരുണ്ടാവുമോ? ഇല്ല.
കാരണം അതിരുണ്ടെങ്കിൽ അതിനു അപ്പുറത്ത് മറ്റെന്തെങ്കിലും ഉണ്ടാവണം. ഒരു മതിലിനപ്പുറത്ത് മറ്റൊന്നുള്ളത്ത് കൊണ്ടാണ് അത് അതിരാവുന്നത്. നിങ്ങൾ ഒരു സ്‌പൈസ് ജെറ്റിൽ കയറി പ്രപഞ്ചത്തിന്റെ അതിരിലേക്കു സഞ്ചരിക്കുന്നതായി സങ്കൽപ്പിച്ചു നോക്കുക. അത് എവിടെയെങ്കിലും ഇടിച്ചു നിന്നാൽ അതിനപ്പുറത്ത് മറ്റെന്തെങ്കിലും ഉണ്ടാവും.അല്ലെങ്കിൽ അന്തമില്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കും. ത്രീ ഡയമെൻഷനിൽ വികസിച്ചു പോകുന്ന സ്പേസിന് എങ്ങിനെയാണ് അതിരു കെട്ടാൻ കഴിയുക. അതിരില്ലാത്ത പ്രപഞ്ചം എങ്ങിനെയാണ് സൃഷ്ടിക്കാൻ കഴിയുക
2, പ്രപഞ്ചത്തിനു അതിരില്ലെങ്കിൽ സൃഷ്ടാവിന്റെ സ്ഥാനം എവിടെയാണ്. പ്രപഞ്ചത്തിനു അകത്തിരുന്നു കൊണ്ട് പ്രപഞ്ചം സൃഷ്ടിക്കാൻ പറ്റുമോ? നിങ്ങള്ക്ക് ഒരു കാറിനകത്ത് ഇരുന്നു കൊണ്ട് കാർ സൃഷ്ട്ടിക്കാൻ പറ്റുമോ?
3, ഈ പ്രപഞ്ചത്തിൽ ഒന്നും പുതിയതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല.രൂപപരിണാമം മാത്രമാണ് സംഭവിക്കുന്നത്.
വലിയൊരു ഗ്ലോബ് ഉണ്ടാക്കി അടച്ച് അതിനകത്തുള്ള വസ്തുക്കൾക്ക് എന്ത് പരിണാമം വരുത്തിയാലും എനെർജിയിലും ദ്രവ്യത്തിലും അളവിൽ മാറ്റം സംഭവിക്കുന്നില്ല. കാരണം ഒന്നും ഗ്ലോബിനകത്ത് നിന്നും പുറത്തേക്കു പോവുകയോ ഒന്നും അകത്തേക്ക് വരികയോ ചെയ്യുന്നില്ല.അതുപോലെ തന്നെയാണ് പ്രപഞ്ചവും. ഒന്നും പൂർണ്ണമായും ഇല്ലാതാവുകയോ പുതിയതായി ഉണ്ടാവുകയോ ചെയ്യുന്നില്ല നിങ്ങൾ ഒരു വസ്തുവിന്റെ രണ്ടു കക്ഷണമാക്കുന്നു. അതിലെ ഒരു കക്ഷണത്തെ വീണ്ടും മുറിക്കുന്നു. അങ്ങിനെ മുറിച്ചു മുറിച്ചു തന്മാത്രയെയും, ആറ്റത്തേയും ഇലക്രോണിനെയും മുറിച്ചാൽ പിന്നെയും രണ്ടു കക്ഷണം ബാക്കിയാവും. അതിൽ ഒരു കഷണത്തെ മുറിച്ചാലും വീണ്ടും രണ്ടു കക്ഷണം ഉണ്ടാവും.അതങ്ങിനെ നീണ്ടു പോകും എണ്ണൽ സംഖ്യ പോലെ…………..
4, പ്രപഞ്ചത്തിനു ഒരു തുടക്കമോ ഒടുക്കമോ ഇല്ല എന്ന് മാത്രമല്ല. തുടക്കം തിരഞ്ഞു പോയാൽ അതിനു മുൻപോ എന്ന ചോദ്യം വീണ്ടും അവശേഷിക്കും. ആ ചോദ്യം അങ്ങിനെ തുടർന്ന് പോകും…..
5, പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു. ഒരു സിംഗിൾ പോയിന്റിൽ നിന്നും അകന്നു പോകുന്ന ചീളുകളെ പോലെ… ഒരു ഗ്രനൈഡ് പൊട്ടി ചീളുകൾ ചിതറി തെറിച്ചു പോകുന്ന പോലെ തന്നെയാണ് ബിൻബാങ്ങിനു ശേക്ഷമുള്ള പ്രപഞ്ച വികാസവും. അവസാനം ഒരു എസ്സ്ട്രീം ലിമിറ്റിലെത്തുമ്പോൾ അത് വീണ്ടും ഒരു സിംഗിൾ പോയിന്റിലേക്ക് ചുരുങ്ങും. ഇതിൽ എവിടെയാണ് സ്വർഗ്ഗവും നരകവും സൃഷ്ടാവും?
This post has already been read 2227 times!
Comments are closed.