ഇവിടം നശ്വരം.
ഇവിടം കർമ്മത്തിൻ
മലരുകൾ പൂവിടേണ്ടയിടം
ഇവിടെയാണ് ജീവിതത്തിൻ
സുഗന്ധങ്ങൾ വിരിയേണ്ടത്….
സൽപാന്ഥാവിലൂടെ
നടക്കണം നാം
ഇവിടെയീ ഭൂവിന്റെ നിറം
വെറും നശ്വരമാണ്…
ധരണിയിൽ
നിൻ കർമ്മങ്ങൾ
നന്മയുടെ
കിരണമായ് മാറുകിൽ
പകരും പ്രകാശമായ്
മറുകരതാണ്ടിയങ്ങകലെ…
മരണത്തിനുമപ്പുറം പാതാളത്തിൽപതിക്കുമാ
കിരണങ്ങൾ
പ്രതിഫലിക്കും ഓരോ
യുഗപ്പിറവികളിലും
നന്മയുടെ വഴിവിളക്കുകളായി…
സങ്കടമെന്തിനാണു സഹോ
നശ്വരമീ ലോകത്തിൻ
വികൃതിയിൽ
നിൻ മാനസം നോവുന്നതെന്തിനാണ്….
സമത്വമരുളുന്ന
സഹയാത്രികനാം
മൃത്യുവിൻ കരങ്ങൾ
വേർതിരിവില്ലാതെ
നമ്മേ പുണരുമ്പോൾ….
വിടപറയുന്ന വിധിയുടെ
വൈകൃത ഭാവങ്ങളിൽ
വെന്തുനീറുന്ന കണക്കുകൾ
കൂട്ടി പിഴച്ചപോൽ
ശൂന്യതയുടെ താളങ്ങളിൽ
പടർന്നുറങ്ങുന്ന കനവുകൾ…
മരണം മായയുടെ മൂടുപടമണിയുമ്പോൾ. ബാക്കിയാവുന്നതോ?
വെറും സ്വപ്‌നങ്ങളും
പണിതുതീരാത്ത
മോഹത്തിൻ കൊട്ടാരങ്ങളും…
✍️മുസ്തഫ കോട്ടക്കാൽ.
This post has already been read 4313 times!
Comments are closed.